വെങ്കിടങ്ങ് കണ്ണംകുളങ്ങരയിൽ വീട് തകർന്നു

പാവറട്ടി: വെങ്കിടങ്ങ് ശക്തമായ മഴയിൽ . കിഴക്കേപുരക്കൽ രാമകൃഷ്ണ​െൻറ വീടാണ് തകർന്ന്. തിങ്കളാഴ്ച പകൽ അഞ്ചരക്ക് വീടി​െൻറ ഒരു ഭാഗം കുതിർന്ന് വീഴുകയായിരുന്നു. രൂക്ഷമായ വെള്ളക്കെട്ടിൽ തറ മുഴുവൻ ദുർബലമായി. വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ, വാർഡ് അംഗം എൻ.കെ. വിമല എന്നിവർ വീട് സന്ദർശിച്ചു. വെങ്കിടങ്ങ് വില്ലേജ് ഓഫിസിലും പഞ്ചായത്ത് ഓഫിസിലും പരാതി നൽകി. മഴയിൽ മുങ്ങി മുല്ലശേരി പാവറട്ടി: മഴയിൽ മുല്ലശേരി പഞ്ചായത്തിലെ തണ്ണീർ കായൽ മേഖലയിലെ 15 വീടുകൾ വെള്ളത്തിലായി. തച്ചപ്പുള്ളി ഹരിദാസ്, കുട്ടാട്ട് ശശി, തിണ്ടിത്തേരി ശങ്കുരു, പാലക്കൽ മണി, കുറ്റിപ്പുറത്ത് ജാനകി, വിശ്വനാഥമന്ദിരം കാർത്യായനി, കുറ്റിപ്പുറത്ത് മധു, അപ്പനാടത്ത് മോഹനൻ, ഐക്യാരത്ത് രാധ, തച്ചപ്പുള്ളി ബൈജു, മോഹനൻ തച്ചപ്പുള്ളി എന്നിവരുടെ ഉൾെപ്പടെ നിരവധി പേരുടെ വീടുകളിൽ വെള്ളം കയറി. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്ന് വീടുകൾ സന്ദർശിച്ച ശേഷം മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ഹുസൈൻ പറഞ്ഞു. വൈസ് പ്രസിഡൻറ് ശ്രീദേവി ജയരാജ്, ജനപ്രതിനികളായ ഒ.എസ്. പ്രദീപ്, സീമ ഉണ്ണികൃഷ്ണൻ, മിനി മോഹൻദാസ്, സബിത ചന്ദ്രൻ എന്നിവരും വെള്ളകെട്ട് പ്രദേശങ്ങൾ സന്ദർശിച്ചു. വീടിന് ചുറ്റും വെള്ളമായതിനാൽ കിണർ പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. ആവശ്യമായ മുൻകരുതലുകളും മറ്റ് ജാഗ്രത പ്രവർത്തനങ്ങളും സ്വീകരിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. തണ്ണീർക്കായൽ പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഇടിയഞ്ചിറ ലിഫ്റ്റ് ഇറിഗേഷ​െൻറ ഷട്ടറുകൾ തുറന്നു. മുല്ലശ്ശേരി പഞ്ചായത്തിലെ പൂഞ്ചിറ മേഖലയിലും വെള്ളക്കെട്ട് രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.