ന്യൂനമർദങ്ങൾ കൂടുന്നു; മഴയും

തൃശൂർ: മൺസൂൺ ഒന്നര മാസം പിന്നിടുേമ്പാൾ മൂന്ന് ന്യൂനമർദങ്ങളാണ് ഇതുവരെ പിറന്നത്. ഇതുതന്നെയാണ് മഴ നിലയ്ക്കാതെ ശക്തമായി തുടരാൻ കാരണം. ബംഗാൾ ഉൾക്കടലിലാണ് ഇവ രൂപം കൊള്ളുന്നത്. നിലവിൽ ഒറീസ തീരത്ത് രൂപപ്പെട്ട ന്യൂനമർദമാണ് കേരളത്തിൽ അതിശക്തമായ മഴക്ക് കാരണം. രണ്ടു ദിവസത്തോടെ ഇത് ശക്തി കുറഞ്ഞ് ഇല്ലാതാവുമെങ്കിലും 19ന് പുതിയ ന്യൂനമർദം രൂപപ്പെടാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതോടെ ഇൗ ആഴ്ച മുഴുവൻ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. മാത്രമല്ല, അറബിക്കടലിൽ മഹാരാഷ്ട്ര-കേരള തീരത്തോട് ചേർന്ന് രൂപപ്പെട്ട ന്യൂനമർദപാത്തിയും മഴക്ക് അനുകൂല ഘടകമാണ്. മൺസൂൺ ആദ്യാവസാനം വരെ ബംഗാൾ ഉൾക്കടലിൽ പാകിസ്താൻ തീരംവരെ നീളുന്ന മൺസൂൺ ന്യൂനമർദപാത്തിയും മഴക്ക് സഹായകമാണ്. മൺസൂൺ ന്യൂനമർദപാത്തിയുടെ സജീവതക്ക് അനുസരിച്ചാണ് മഴയുടെ ലഭ്യതയും കുറവും ഉണ്ടാവുക. നിലവിൽ മൺസൂൺ ന്യൂനമർദപാത്തി സജീവമായതും കാര്യങ്ങൾ അനുകൂലമാക്കുന്നുണ്ട്. ഇടക്കിത് നിർജീവമാവുന്നതോടെയാണ് മഴ കുറയുന്നത്. ഒരു മൺസൂൺ കാലഘട്ടത്തിൽ ശരാശരി ആറ് ന്യൂനമർദങ്ങൾ വരെ രൂപംകൊള്ളാൻ സാധ്യതയുണ്ട്. ഇങ്ങനെ വന്നാൽ ശരാശരി മഴയും ലഭിക്കും. എന്നാൽ ന്യൂനമർദങ്ങൾ വർധിക്കുന്നതോടെ മഴയും കനക്കും. ഇത് 10ലേക്ക് എത്തുന്നതോടെ ശക്തമായ മഴ ലഭിക്കും. 2007, 2013 വർഷങ്ങളിൽ 10ൽ അധികം ന്യൂനമർദങ്ങൾ രൂപപ്പെട്ടതിനാൽ ശക്തമായ മഴയാണ് കേരളത്തിൽ ലഭിച്ചത്. ഇൗമാസം ഒരെണ്ണം കൂടി പിറവി എടുക്കുന്നതോടെ മൺസൂണി​െൻറ ആദ്യഘട്ടത്തിൽ നാലു ന്യൂനമർദങ്ങൾ ലഭിക്കാനിടയാവും. ഒന്നര മാസത്തിനിടെ നാല് ന്യൂനമർദം എന്നത് ശുഭ സൂചകമാണ്. എന്നാൽ, കാലാവസ്ഥ വ്യതിയാനത്തി​െൻറ പശ്ചാത്തലത്തിൽ ഒന്നും പ്രവചിക്കാനാവാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. മൺസൂണിൽ രൂപപ്പെടുന്ന ന്യൂനമർദങ്ങൾ തീവ്ര ന്യൂനമർദമോ ചുഴലിയോ ആയി രൂപപ്പെടില്ല. നിലവിൽ കേരളത്തിൽ ലഭിക്കുന്ന മഴ കിഴക്കൻ, മധ്യ ഇന്ത്യയിലും ലഭിക്കുന്നുണ്ട്. കേരളത്തിൽ നിന്നും തുടക്കമിടുന്ന മൺസൂൺ ഇക്കുറി ജൂൺ 29ന് രാജ്യ വ്യാപകമായാണ് ലഭിക്കുന്നത്. ആഗസ്റ്റ് മാസത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കേണ്ടത്. എന്നാൽ കേരളത്തിൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ കുറയുമെന്നാണ് നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.