രാമായണ മാസം ആചരിക്കാൻ സി.പി.എം തീരുമാനിച്ചിട്ടില്ല -എ. വിജയരാഘവൻ

തൃശൂർ: കർക്കിടകം രാമായണ മാസമായി ആചരിക്കാൻ സി.പി.എം തീരുമാനിച്ചിട്ടിെല്ലന്ന് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ. അങ്ങനെയൊരു ആചരണത്തി​െൻറ പ്രശ്നം പാർട്ടിയിൽ ഇപ്പോഴില്ല. ഭാവിയിൽ ഉണ്ടാവുകയുമില്ല -അദ്ദേഹം വ്യക്തമാക്കി. തൃശൂർ പ്രസ് ക്ലബിൽ 'മുഖാമുഖം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്ക് രഹസ്യ അജണ്ടയില്ല. രാമായണത്തെ വർഗീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗിക്കുകയാണ്. ഹിന്ദുമത വിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതി​െൻറ ഭാഗമാണിത്. ഇതിനെതിരെ ഭാഷപണ്ഡിതരും വായനശാലകളും രംഗത്തുവന്നിട്ടുണ്ട്. ഇതിഹാസമായ രാമായണം ആർക്കും എപ്പോഴും വായിക്കാം. നമ്മളിൽ ബഹുഭൂരിപക്ഷവും വിശ്വാസികളാണ്. അവരുടെ വിശ്വാസത്തെ നിരുത്സാഹപ്പെടുത്തേണ്ടെന്ന് കരുതി. രാഖിയും ഗണപതി വിഗ്രഹ നിമജ്ജനവും അടക്കമുള്ള കേരള സമൂഹത്തിൽ ഇല്ലാത്ത ശീലങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. സാേഹാദര്യത്തേക്കാൾ ക്രൗര്യമാണ് രാഖിക്കു പിന്നിൽ. ആക്രമണത്തി​െൻറയും വിരോധത്തി​െൻറയും അടയാളമായി അത് മാറി. അക്കൂട്ടത്തിൽ രാമായണത്തെയും ഉപയോഗിക്കുകയാണ്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പാർട്ടി കണ്ണൂരിൽ നടത്തിയ േശാഭായാത്രയെ സാംസ്കാരിക ഘോഷയാത്രയായി കണ്ടാൽ മതി. യോഗ മത ചിഹ്നമല്ല. ആരോഗ്യമുള്ള സമൂഹ സൃഷ്ടിക്ക് അത് നല്ലതാണ്. മുമ്പില്ലാത്ത വിധം ഇത് പ്രോത്സാഹിപ്പിക്കുന്നത് പാർട്ടിയിൽനിന്ന് കൊഴിഞ്ഞ് സംഘ്പരിവാരിൽ എത്താതിരിക്കാനുള്ള പ്രതിരോധത്തി​െൻറ ഭാഗമല്ലെ എന്നാരാഞ്ഞപ്പോൾ പാർട്ടിയിൽ കൊഴിഞ്ഞുപോക്കില്ലെന്നും മതേതര ചിന്തകളെ മുന്നോട്ട്വെക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു മറുപടി. ഘടക കക്ഷി അംഗമാണെങ്കിലും നടൻ ഗണേഷ് കുമാറി​െൻറ 'അമ്മ'യിലെ പ്രവർത്തനം ആ സംഘടനയുടെ അംഗം എന്ന നിലയിലാണ്. ഇടത് എം.എൽ.എ എന്ന നിലക്കല്ല. നടി അക്രമിക്കപ്പെട്ട സംഭവത്തിൽ 'അമ്മ'യുടെ നിലപാടിൽ ഇടതുമുന്നണിക്കും പാർട്ടിക്കും യോജിപ്പില്ല. 'അമ്മ'യുടെ നിലപാട് സ്ത്രീ വിരുദ്ധമാണ്. ആർ.എസ്.പി കേരളത്തിലും ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കണം. കേന്ദ്രത്തി​െൻറ കേരള വിരുദ്ധ നിലപാടുകൾക്കെതിരെ യോജിച്ച് പോരാടുന്നതിനു പകരം പ്രതിപക്ഷം വർഗീയ ഭിന്നിപ്പ് വർധിപ്പിക്കാൻ സഹായക നിലപാടാണ് എടുക്കുന്നത് -അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രഭാത്, സെക്രട്ടറി എം.വി. വിനീത എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.