തൃശൂർ: തൃക്കൂരിലെ നാടക പ്രവര്‍ത്തകന്‍ ടി.വി. രാജശേഖരെൻറ സ്മരണക്കായി അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ നാടക അവാര്‍ഡിന് ജിഷ അഭിനയ അര്‍ഹയായതായി ഭാരവാഹികള്‍ അറിയിച്ചു. 10,000 രൂപയും ശില്‍പവുമടങ്ങുന്ന അവാര്‍ഡ് 29ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ സമ്മാനിക്കും. 'ദേശാഭിമാനി'യിൽ സബ് എഡിറ്ററാണ് ജിഷ. തൃക്കൂര്‍ വിനായക ഹാളില്‍ അനുസ്മരണം 29ന് വൈകുന്നേരം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ തൃക്കൂരിലെ ആദ്യകാല നാടക പ്രവര്‍ത്തകരായ പുത്തൂര്‍ രാജന്‍, ജയശ്രീ നമ്പ്യാര്‍, അനിത നമ്പ്യാര്‍, മണി മാരാത്ത്, എസ്.എല്‍ മാളിയേക്കല്‍, മുരളി പുതുമന, കെ.ജെ. ലോനപ്പന്‍, ഒ.ആര്‍. വിജയന്‍, ശങ്കരന്‍കുട്ടി വടക്കേപുരയ്ക്കല്‍, മോഹന്‍ പാറമേല്‍, രാമചന്ദ്രന്‍ മൂത്തേടത്ത് എന്നിവരെ ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ വി.എന്‍. അജിത് കുമാര്‍, പി.എസ്. സുരേഷ്, ജോബി ചിറമ്മല്‍, ശശിധരന്‍ നടുവില്‍ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.