തൃശൂർ: സ്വകാര്യ ബസിെൻറ മത്സരപ്പാച്ചിലിൽ വീണ്ടും അപകടം. ഒളരിയിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് ഗർഭിണി ഉൾെപ്പടെ രണ്ട് പേർക്ക് പരിക്കേറ്റു. കണ്ടശാംകടവ് സ്വദേശിനി അജിത, ഓട്ടോ ഡ്രൈവർ കണ്ടശാംകടവ് മൂക്കുപുഴ വിമൽദാസിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജിതയുടെ ഭർത്താവ് സന്തോഷിന് ചെറിയ പരിക്കുകളുണ്ട്. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ഒളരി ജങ്ഷനിലായിരുന്നു അപകടം. ഗർഭിണിയായ അജിത ചന്ദ്രമതി ആശുപത്രിയിൽനിന്ന് ഓട്ടോയിൽ വരികയായിരുന്നു. കാഞ്ഞാണി ഭാഗത്തേക്ക് തിരിഞ്ഞപ്പോൾ തെറ്റായ ദിശയിലൂടെ അമിതവേഗതയിൽ കയറി വന്ന സ്വകാര്യ ബസ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോ രണ്ടുതവണ മറിഞ്ഞു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. തൃശൂർ-ചാവക്കാട് റൂട്ടിലോടുന്ന 'നിർമല'ബസും തൃശൂർ-തൃപ്രയാർ റൂട്ടിലോടുന്ന ഭൂവനേശ്വരി ബസും മത്സരയോട്ടത്തിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഓട്ടോ ഇരുവാഹനങ്ങൾക്കുമിടയിൽ കുടുങ്ങുകയായിരുന്നു. പ്രകോപിതരായ നാട്ടുകാർ ബസുകൾ തടഞ്ഞു. ഒരു ബസിെൻറ ചില്ലും തകർത്തു. ഏറെനേരം ഇതുവഴിയുള്ള ഗതാഗതം നിലച്ചു. പൊലീസും മോട്ടോർ വാഹനവകുപ്പ് അധികൃതരും എത്തി ചർച്ച നടത്തിയതിനെ തുടർന്നാണ് വണ്ടികൾ ഓടിത്തുടങ്ങിയത്. രണ്ട് ദിവസം മുമ്പും സ്വകാര്യ ബസുകൾ മത്സരിച്ചോടി ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തി അപകടമുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.