യുവതി ചികിത്സ സഹായം തേടുന്നു

കരൂപ്പടന്ന: എല്ലുകൾ ക്ഷയിക്കുന്ന രോഗവുമായി ദുരിതമനുഭവിക്കുന്ന . ഹൈസ്കൂൾ ജങ്ഷന് സമീപം താമസിക്കുന്ന പാറയിൽ ഹംസയുടെ മകൾ റെജീനയാണ് (36) ദുരിതം പേറുന്നത്. മസിലുകൾ ക്ഷയിപ്പിക്കുന്ന മസ്കുലർ സിൻഡ്രോം എന്ന അസുഖമാണ് റെജീനക്ക്. എല്ലു നുറുങ്ങുകയും ശ്വാസതടസ്സം വരികയും ചെയ്യുന്ന രോഗം പത്താം വയസ്സിലാണ് തുടങ്ങിയത്. പെട്ടെന്ന് ശ്വാസം ലഭിക്കാതെ വരുമ്പോൾ ഉടൻ ആശുപത്രിയിലെത്തിച്ച് ഐ.സി.യുവിൽ കിടത്തി ചികിത്സിക്കണം. വീട്ടിൽ തന്നെ ഓക്സിജൻ കൊടുക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടെങ്കിലും ഇടക്കിടക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായും വരുന്നു. റെജീനയുടെ പിതാവ് ഹംസ ഹൃദ്രോഗിയും ഭിന്നശേഷിക്കാരനുമാണ്. ബീഡി തെറുത്തും കട നടത്തിയുമാണ് ഹംസ ഉപജീവനം നടത്തിയിരുന്നത്. ഭിന്നശേഷിക്കാരിയായിരുന്ന റജീനയുടെ മാതാവ് നേരത്തെ മരിച്ചു. ദീർഘകാലത്തെ ചികിൽസക്കായി സ്ഥലങ്ങളും മറ്റു സ്വത്തുക്കളും വിൽക്കേണ്ടി വന്നു. ഇവരുടെ ദയനീയാവസ്ഥ മനസ്സിലാക്കി നാട്ടുകാർ ചികിത്സ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. വി.ആർ.സുനിൽകുമാർ എം.എൽ.എ മുഖ്യ രക്ഷാധികാരിയായും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ എ.കെ.മജീദ്, ഖദീജ അലവി, ആമിനാബി എന്നിവർ രക്ഷാധികാരികളായും കെ.എസ്.അബ്ദുൽ മജീദ് ചെയർമാനായും കെ.എ. സദഖത്തുല്ല ജനറൽ കൺവീനറായും എ.എം. അബ്ദുൽ ലത്തീഫ് ട്രഷററുമായാണ് കമ്മിറ്റി. പഞ്ചാബ് നാഷനൽ ബാങ്ക് കരൂപ്പടന്ന ബ്രാഞ്ചിൽ അക്കൗണ്ടും തുടങ്ങി. A/C No. 4289000100110929, IFS Code PUNB0428900. ഫോൺ: 9947793176.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.