തൃശൂർ: ജില്ലയില്‍ ശക്തമായ മഴയില്‍ 15 വീടുകള്‍ തകര്‍ന്നതായി കലക്ടർ അറിയിച്ചു. 13 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മുപ്ലിയം, കല്ലൂര്‍, വെള്ളിക്കുളങ്ങര, കാടുകുറ്റി, വെങ്കിടങ്ങ്, വാടാനപ്പള്ളി, മാടക്കത്തറ വില്ലേജുകളിലാണ് വീടുകള്‍ തകര്‍ന്നത്. മണലൂര്‍ വില്ലേജിലെ നാല്, അഞ്ച് വാര്‍ഡുകളിലായി നാലു വീടുകളില്‍ വെള്ളം കയറി. ഇതിലെ താമസക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മേത്തല വില്ലേജില്‍ അത്താണി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ കടലില്‍ പോകരുതെന്ന് കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.