'തനിമ' അംഗത്വ കാമ്പയിൻ

തൃശൂർ: 'തനിമ' കല സാഹിത്യവേദിയുടെ അംഗത്വ കാമ്പയിൻ ആഗസ്റ്റിൽ തുടങ്ങും. ഒക്ടോബർ 21ന് തുഞ്ചൻ പറമ്പിൽ നടക്കുന്ന നയ പ്രഖ്യാപന സമ്മേളനത്തി​െൻറ ഭാഗമായാണിത്. ആഗസ്റ്റ് അവസാനത്തോടെ കാമ്പയിൻ പൂർത്തീകരിച്ച് ജില്ല സംഗമം നടത്തും. മുൻകാല സാംസ്കാരിക പ്രവർത്തകരുടെ ഒത്തുച്ചേരൽ തൃശൂർ കാളത്തോട് നടത്തും. ഗുരുവായൂരിൽ ഒാണം-ഇൗദ് കാലാസന്ധ്യ സംഘടിപ്പിക്കും. ജില്ലയിൽ 'തനിമ' യൂനിറ്റുകൾ രൂപവത്കരിക്കും. വടക്കാഞ്ചേരിയിൽ 'എ ഡോക്യുമ​െൻററി ഒാൺ ഡിസപ്പിയറൻസ്' ഡോക്യുമ​െൻററി പ്രദർശിപ്പിക്കും. 'ഇറ്റ്ഫോക്ക്' അവാർഡ് നേടിയ സംസ്ഥാന സമിതി അംഗം എം. സക്കീർ ഹുസൈനെ അഭിനന്ദിച്ചു. ജില്ല പ്രസിഡൻറ് ഷക്കീർ മുല്ലക്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷക്കീർ ചെറുതുരുത്തി, എം. സക്കീർ ഹുസൈൻ, സംസ്ഥാന സമിതി അംഗം സൈനബ് ചാവക്കാട്, എൻ.പി. അബ്ദുൽ വഹാബ്, എ.എസ്. ജലീൽ, ജില്ല വൈസ് പ്രസിഡൻറുമാരായ അൻവർ പേട്ടപ്പാടം, സുലൈഖ അബ്്ദുൽ അസീസ്, സജദിൽ മുജീബ്, സി.എം. അബ്്ദുൽ അസീസ്, നൂറുദ്ദീൻ തളിക്കുളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.