പാർക്കിങ് ഫീസ് കൊള്ള അവസാനിപ്പിക്കണം -കെ.എസ്.യു

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡി​െൻറ വാഹന പാർക്കിങ് മേഖലയിൽ ഒരു മാനദണ്ഡങ്ങളും കൂടാതെ നടത്തുന്ന പിരിവ് അവസാനിപ്പിക്കണമെന്ന് കെ.എസ്.യു ജില്ല കമ്മിറ്റി. സീലോ, നമ്പരോ ഇല്ലാത്ത രസീതുകൾ തോന്നിയ തുകയെഴുതുകയാണ്. ചോദ്യം ചെയ്യുന്നവരെ കൈയേറ്റം ചെയ്യുകയും വാഹനങ്ങൾ കേടുവരുത്തുകയും ചെയ്യുന്നു. ഭരണസമിതിയും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്ന് സംശയിക്കുന്നു. അനധികൃത ഫീസ് പിരിവ് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ല ജനറൽ സെക്രട്ടറി വി.എസ്. ഡേവിഡ്, സുനോജ് തമ്പി എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.