നെഹ്റുപാർക്കിൽ പൊതുകക്കൂസ് നിർമിക്കാനുള്ള ശ്രമം തടഞ്ഞു

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡി​െൻറ അനുമതിയില്ലാതെ നെഹ്‌റു പാർക്കിൽ പൊതു കക്കൂസ് നിർമിക്കാനുള്ള ശ്രമം ഹിന്ദു ഐക്യവേദി തടഞ്ഞു. നെഹ്‌റു പാർക്കി​െൻറ വടക്കു വശത്ത് കവാടത്തിനോട് ചേർന്നാണ് പ്രസ്തുത നിർമാണം നടക്കുന്നത്. ഹൈകോടതിയുടെയും പുരാവസ്തു വകുപ്പി​െൻറയും അനുമതിയില്ലാതെ ഒരു നിർമാണവും നടക്കരുതെന്നു ഉത്തരവുള്ളിടത്താണ് കോർപറേഷൻ നടപടിയെന്ന് നേതാക്കൾ ആരോപിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ. കേശവദാസ്, സെക്രട്ടറി ഹരി മുള്ളൂർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.