കുതിരാനിൽ മരം വീണ്​ ഗതാഗതം തടസ്സപ്പെട്ടു

പട്ടിക്കാട്: കുതിരാനില്‍ ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കുതിരാന്‍ മലയിലെ ക്ഷേത്രം കഴിഞ്ഞ്‌ ഇരുമ്പ്‌ പാലത്തിലേക്കുള്ള വളവില്‍ തിങ്കളാഴ്ച്ച രാവിലെ ഏഴോടെയാണ്‌ സംഭവം. മലയുടെ 50 അടിയോളം മുകളില്‍നിന്ന്‌ വന്‍തോതില്‍ മണ്ണും വന്‍മരവും ദേശീയപാതയിലേക്ക്‌ വീണു. ഈ സമയം താഴെ വാഹനങ്ങൾ ഇല്ലാത്തത് കാരണം ദുരന്തം ഒഴിവായി. ഹൈവേ പൊലീസും തൃശൂരില്‍നിന്ന്‌ ഫയര്‍ സര്‍വീസും സ്ഥലത്തെത്തി മരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കൂടുതല്‍ മണ്ണിടിയാവുന്ന അവസ്ഥ ഇവിടെ തുടരുകയാണ്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.