ദുരിതമഴ തുടരുന്നു

തൃശൂർ: തീരാതെ മഴ ദുരിതം. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായുണ്ടായ കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണ് നിരവധി വീടുകൾ തകർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 441 പേരെ മാറ്റി പാർപ്പിച്ചു. പലയിടങ്ങളിലും റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം നിലച്ചു. ചാവക്കാട്, കൊടുങ്ങല്ലൂർ, നാട്ടിക തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. തീരദേശം ഓഖിക്ക് സമാനമായി. ഒന്നരക്കിലോമീറ്ററോളം തിര അടിച്ചുകയറി. മനക്കൊടി -പുള്ള് കോൾ ബണ്ടിൽ വെള്ളംകയറി. ഇതുവഴിലുള്ള വാഹനഗതാഗതം താൽക്കാലികമായി നിരോധിച്ചു. പള്ളിപ്പുറം- കുണ്ടോളിക്കടവ് മേഖലകളിൽ റോഡുകളിൽ വെള്ളം കയറി. ചേർപ്പ് ചിറയ്ക്കൽ ഇഞ്ചമുടി മേഖലയിൽ വീടുകളിൽ വെള്ളംകയറിയതിനാൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വെള്ളം നിറഞ്ഞതോടെ പൂമല ഡാമും അസുരൻകുണ്ടും തുറന്നിട്ടുണ്ട്. പത്താഴക്കുണ്ട് ഡാമിന് ചോർച്ചയുള്ളതിനാൽ നിറഞ്ഞിട്ടില്ല. ചോർച്ച അടക്കാനുള്ള പണി മഴമൂലം തടസ്സപ്പെട്ടു. പെരിങ്ങൽകുത്ത് ഡാമി​െൻറ നാല് ഷട്ടറുകളും ഷോളയാറും തുറന്നു. ഇതോടെ ചാലക്കുടിപ്പുഴയിൽ ഒഴുക്ക് ശകതിപ്പെട്ടു. പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രതപാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.