തൃശൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കുറച്ചുകൂടി സത്യവും നീതിയും പുലർത്തണമെന്ന് പി.സി. ജോർജ് എം.എൽ.എ. കേരള ജനപക്ഷം ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളിക്കൂടത്തിൽ പോകാത്ത വെള്ളാപ്പള്ളി തന്നോട് തമാശ കളിക്കാൻ വരേണ്ട. ഗുരുദേവൻ എന്ന് തെറ്റാതെ എഴുതാൻ പോലും വെള്ളാപ്പള്ളിക്ക് കഴിയില്ല. പറയുന്നത് ആർക്കും മനസ്സിലാവുകയുമില്ല. തെൻറ മണ്ഡലത്തിൽ 25,000 പേർ തനിക്കെതിരേ പ്രതിഷേധത്തിന് എത്തുമെന്ന് പറഞ്ഞിട്ട് എത്തിയത് മുന്നൂറ് പേർ മാത്രമാണ്. ഈഴവർ മുഴുവൻ എസ്.എൻ.ഡി.പിയിൽ ഇല്ല. കുറേ നാളായി തനിക്കെതിരെ വെള്ളാപ്പള്ളി ആരോപണങ്ങൾ നടത്തുന്നുണ്ട്. ഇത്രയും ദിവസം മിണ്ടാതിരുന്നു. എസ്.എൻ.ഡി.പിക്കാർ തല്ലാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞ് ഇപ്പോൾ താൻ പോകുന്നിടത്തെല്ലാം പൊലീസ് എത്തുന്നുണ്ട്. എസ്.എൻ.ഡി.പിയുടെ സ്‌കൂളിനാണ് ഏറ്റവും അധികം സഹായം എം.എൽ.എ ഫണ്ടിൽനിന്ന് നൽകിയത്. തെൻറ പാർട്ടിയിലെ വൈസ് പ്രസിഡൻറ് ഈഴവ സമുദായക്കാരനാണെന്നും ജോർജ് പറഞ്ഞു. രാജ്യസഭ സീറ്റ് മാണി വിഭാഗത്തിന് നൽകിയതോടെ കോൺഗ്രസ് ശിഥിലീകരണത്തിെൻറ പാതയിലാണ്. എൽ.ഡി.എഫിെൻറ സ്ഥിതിയും അത്ര നല്ലതല്ല. കേരള ജനപക്ഷം ഏത് മുന്നണിയിൽ നിൽക്കുമെന്ന് തെരഞ്ഞെടുപ്പ് വരുമ്പോൾ ചിന്തിക്കേണ്ട കാര്യമാണ്. ജില്ല പ്രസിഡൻറ് ജോസ് പട്ടിക്കാട് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.