മഴയാത്രക്ക് തിരക്കേറി

ചാലക്കുടി: മൺസൂൺ ശക്തമായതോടെ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ . വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള അതിരപ്പിള്ളി - വാഴച്ചാൽ - തുമ്പൂർമുഴി ഡസ്റ്റിനേഷൻ മാനേജ്മ​െൻറ് സംഘടിപ്പിക്കുന്ന മൺസൂൺ ടൂറിസത്തിന് മികച്ച പ്രതികരണം. ജൂലൈ ഒന്ന് മുതൽ ആരംഭിച്ച മഴ യാത്രക്ക് കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ചാലക്കുടി റസ്റ്റ് ഹൗസിൽനിന്ന് തുടങ്ങി അതിരപ്പിള്ളി - ഷോളയാർ വനമേഖലയിലൂടെ ഇരുണ്ടുകൂടുന്ന മഴയിലൂടെയുള്ള യാത്ര അങ്ങേയറ്റം സാഹസിക അനുഭൂതിയാണെന്ന് അനുഭവസ്ഥർ പറയുന്നു. കോരിച്ചൊരിയുന്ന മഴയാണ് സഞ്ചാരികളെ കാട്ടിലേക്ക് സ്വീകരിക്കുന്നത്. കനത്ത മഴയിൽ നിറഞ്ഞ് പതഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം, മഴക്കാലത്ത് മാത്രം ദൃശ്യമാകുന്ന ചാർപ്പ വെള്ളച്ചാട്ടം, തുമ്പൂർമൂഴി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്, ആനക്കയം, ഷോളയാർ ഡാം എന്നിങ്ങനെ മഴയാത്രയിൽ കാഴ്ചകൾ മനസ്സിൽനിന്ന് മായില്ലെന്നും അനുഭവസ്ഥർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.