തൃശൂർ: ഗവ. എൻജിനീയറിങ് കോളജിലെ പ്രിൻസിപ്പലിെൻറ മുറിയിൽ നിന്നും 37 ലക്ഷം കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ കോട്ടും ഹെൽമെറ്റും ധരിച്ചയാളുടെ വരവും, പോക്കും കോളജിനുള്ളിൽ നിന്ന് ലഭിച്ച കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിലാണെന്ന നിഗമനത്തിലാണ് പൊലീസ്. മോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാരെയും മുൻജീവനക്കാരെയും അസി.കമീഷണർ വി.കെ. രാജുവിെൻറ നേതൃത്വത്തിലുള്ള പൊലീസ് ചോദ്യം ചെയ്തു. സി.സി.ടി.വി കാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാമ്പസിലെ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് സൂചന നൽകി. ഹെൽമറ്റ് ധരിച്ച ഒരാൾ പ്രിൻസിപ്പലിെൻറ മുറിയിലേക്കു കയറിപോകുന്നതു കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇയാളെ തിരിച്ചറിയാൻ പൊലീസിനു സാധിച്ചിട്ടില്ല. ഓവർകോട്ടും ഷൂസും ധരിച്ചാണ് ഇയാൾ എത്തിയത്. ശനിയാഴ്ച വൈകിട്ട് 3.33ന് ആണ് ഇയാൾ പ്രിൻസിപ്പലിെൻറ മുറിയിലേക്ക് കയറുന്നത്. ആ സമയം മറ്റാരും മുറിയിൽ ഇല്ലായിരുന്നു. രണ്ടുമിനിറ്റിനുള്ളിൽ പണവുമായി പുറത്തിറങ്ങി. പ്രവേശന ഫീസിനത്തില്‍ ലഭിച്ച പണമാണ് നഷ്ടപ്പെട്ടത്. വളരെ പരിചിതനെ പോലെയാണ് ഇയാളുടെ വരവും പോക്കും. പ്രിൻസിപ്പലിെൻറ മുറിയിലേക്കായി കാമറയുണ്ടെങ്കിലും, പണം സൂക്ഷിച്ച ചെസ്റ്റ് കാണും വിധമല്ല സി.സി.ടി.വി കാമറകളുടെ സ്ഥാനം. അതുകൊണ്ടുതന്നെ പണം ആരെടുക്കുന്നു എന്നതിൽ വ്യക്തതയില്ല. എസ്.ബി.ഐ ഗേറ്റ് വഴിയാണ് ഹെൽമെറ്റും, കോട്ടും ധരിച്ചയാൾ കാമ്പസിൽ പ്രവേശിക്കുന്നത്. പ്രിൻസിപ്പൽ മുറിയിൽ ഇല്ലെന്ന വിവരം ആരെങ്കിലും കൈമാറിയ ശേഷമാകാം ഇയാൾ എത്തിയതെന്ന് സംശയിക്കുന്നു. കവർച്ചക്ക് പിന്നിൽ ജീവനക്കാർക്ക് പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. കോളജിലേക്ക് വന്ന ഫോൺ കോളുകളും പ്രവേശനത്തിനെത്തിയവരെ കുറിച്ചും െപാലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.