മഴയിൽ നാശം

മുളങ്കുന്നത്തുകാവ്: അത്താണി- മെഡിക്കൽ കോളജ് പ്രധാന റോഡിൽ എട്ട് വൻ മരങ്ങൾ കടപുഴകി വീണു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള വാഹന ഗതാഗതം ഏഴു മണിക്കൂർ തടസ്സപ്പെട്ടു. അത്താണി- മെഡിക്കൽ കോളജ് ആശുപത്രി പ്രധാന റോഡിന് സമീപത്തെ മാവുകളാണ് ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ നിലംപൊത്തിയത്. മരങ്ങൾ വെട്ടിമാറ്റി രാവിലെ 10.30 ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രദേശത്ത് വ്യാപക നാശനഷ്്ടമുണ്ടായി. ഒട്ടേറെ വീടുകൾ തകർന്നു. വൈദ്യുതി തൂണുകൾ പൊട്ടിവീണ് വൈദ്യുതി ബന്ധം നിലച്ചു. കുറാഞ്ചേരി, കേച്ചേരി റോഡ്, പാർളിക്കാട് കനാൽ റോഡ് എന്നിവിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. പുതുരുത്തി അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം ശങ്കരമംഗലത്ത് ശശി, നെയ്യൻപടി കരുമത്തിൽ ധനലക്ഷ്മി, പാറവീട്ടിൽ രാധാകൃഷ്ണൻ, പൊടിച്ചുത്തിൽ ജോസഫ് എന്നിവരുടെ വീടുകൾ തകർന്നു. അമ്പലപുരം, പെരിങ്ങണ്ടൂർ, മുണ്ടത്തിക്കോട്, കോടശ്ശേരി, പുതുരുത്തി, പാർളിക്കാട് എന്നിവിടങ്ങളിലായി 28 വീടുകൾ തകർന്നിട്ടുണ്ട്. വെടിപ്പാറ കോളനി കല്ലറപ്പാട്ട് തങ്ക, മുക്കിലക്കാട് പുളിക്കൽ വിലാസിനി എന്നിവരുടെ വീടിന് മുകളിൽ മരങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചു. ഉദയനഗർ പാണ്ട്യൻപറമ്പിൽ അപ്പുക്കുട്ട​െൻറ ഓട്ടോ മരം വീണ് തകർന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.