സബ്​സിഡി നിരക്കിൽ സൗരോർജ വിളക്കുമായി എനർജി കൺസർവേഷൻ സൊസൈറ്റി

തൃശൂർ: കോഴിക്കോട് പെരുവണ്ണാമൂഴിയിലെ 'സത്വ' എൻയൺമ​െൻറൽ ഒാർഗനൈസേഷനും എനർജി കൺസർവേഷൻ സൊസൈറ്റി ജില്ല ഘടകവും ചേർന്ന് സബ്സിഡി നിരക്കിൽ സൗരോർജ വിളക്ക് വിതരണം ചെയ്യുന്നു. 3,200 രൂപയുള്ള വിളക്ക് ജി.എസ്.ടി അടക്കം 1,900 രൂപക്കാണ് നൽകുന്നത്. സൗരോർജ സന്ദേശം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കാനുമാണ് 'രണ്ട് ബൾബെങ്കിലും ഒാഫ് ചെയ്യൂ' എന്ന സന്ദേശം പ്രചരിപ്പിക്കാനുമാണ് ശ്രമമെന്ന് സത്വ പ്രസിഡൻറ് എം.എ. ജോൺസണും എനർജി കൺസർവേഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി ഡോ. കെ. സോമനും അറിയിച്ചു. ഇതര സ്രോതസ്സുകളിൽനിന്നുള്ള ഉൗർജ വിനിയോഗം പരമാവധി പരിമിതപ്പെടുത്താനും അതുവഴി പ്രകൃതിയിലെ ആഘാതങ്ങൾ കുറക്കാനുമാണ് സത്വ ചെറുകിട യൂനിറ്റുകളിലൂടെ സൗരോർജ വിളക്കുകൾ ഉൽപാദിപ്പിക്കുന്നത്. ഇതി​െൻറ ഗുണമേന്മ തിരിച്ചറിഞ്ഞാണ് പ്രചാരണം ഏറ്റെടുത്തതെന്ന് ഡോ. സോമൻ പറഞ്ഞു. ചെറിയ സൗരോർജ പാനൽ പകൽ സൂര്യപ്രകാശത്തിൽ വെച്ച് വിളക്ക് ചാർജ് ചെയ്തിട്ടാൽ രാത്രി മുഴുവൻ ഉപയോഗിക്കാം. മാസത്തിലൊരിക്കൽ മാത്രം കുറച്ചു നേരം വൈദ്യുതി ചാർജ് ചെയ്യണം. അത് ബാറ്ററിയുടെ ഉപയോഗ കാലാവധി നീട്ടിക്കിട്ടാനാണ്. എന്നും മൂന്നു മണിക്കൂറെങ്കിലും സൗരോർജ വിളക്ക് ഉപയോഗിക്കണം. കൃത്യമായി പരിപാലിച്ചാൽ ആറു വർഷം ഉപയോഗിക്കാം. അതുകഴിഞ്ഞാൽ ബാറ്ററി മാറ്റിയാൽ മതി. 0480 2700821 എന്ന നമ്പറിൽ വിളിച്ച് ഒാർഡർ ബുക്ക് ചെയ്യാവുന്നതാണ്. സബ്സിഡി കഴിച്ചുള്ള തുകയടച്ച് വിതരണ കേന്ദ്രങ്ങളിൽനിന്ന് വാങ്ങാം. വാർത്തസമ്മേളനത്തിൽ എനർജി കൺസർവേഷൻ സൊസൈറ്റി ജില്ല ഘടകം ചെയർമാൻ എം.ജി. രാജഗോപാലും സെക്രട്ടറി ഇ. സത്യഭാമയും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.