തൃശൂർ: 'തിരുനാമാചാര്യൻ' എന്ന വിശേഷണത്തോടെ ഗുരുവായൂരപ്പ ഭക്തർക്കിടയിൽ അറിയപ്പെട്ടിരുന്ന ആഞ്ഞം മാധവൻ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷം 21ന് ഗുരുവായൂരിൽ തുടങ്ങും. ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ മൂന്നു ദിവസത്തെ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. 21ന് രാവിലെ 10ന് മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ ആഘോഷം ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് അനുസ്മരണ സമ്മേളനം ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. 22ന് രാവിലെ 10ന് വിവിധ സന്യാസ മഠങ്ങളിലെ സന്യാസിമാരുടെ സത്സംഗമാണ്. വൈകീട്ട് മൂന്നിന് മന്ത്രി വി.എസ്. സുനിൽ കുമാറിെൻറ അധ്യക്ഷതയിൽ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ 8.30ന് ശതകോടി ലിഖിതജപ ഗ്രന്ഥഘോഷയാത്ര നാരായണാലയത്തിൽനിന്നും പുറപ്പെടും. തുടർന്ന് ജയന്തി സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി സത്യപാൽ സിങ് അധ്യക്ഷത വഹിക്കും. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉപഹാരം സമർപ്പിക്കും. വാർത്തസമ്മേളനത്തിൽ ആേഘാഷ സമിതി ചെയർമാൻ സ്വാമി സന്മയാനന്ദ സരസ്വതി, സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടി, സങ്കീർത്തന ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ജി.കെ. ഗോപാലകൃഷ്ണൻ, കോഒാഡിനേറ്റർ എ. വേണുഗോപാലൻ, അപ്പു വാര്യർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.