തടസ്സം നീങ്ങി; പ്രഫഷനൽ നാടക മത്സരം 23ന്​ തുടങ്ങും

തൃശൂർ: തടസ്സങ്ങൾ നീങ്ങിയതോടെ സംഗീത നാടക അക്കാദമിയുടെ 2017ലെ സംസ്ഥാന പ്രഫഷനൽ നാടക മത്സരം ജൂലൈ 23ന് തൃശൂരിൽ തുടങ്ങും. റീജനൽ തിയറ്ററിൽ നടക്കുന്ന അവസാനഘട്ട മത്സരത്തിൽ 10 നാടകങ്ങൾ ഉണ്ടാകും. മേയിലാണ് അവസാനഘട്ട മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ, വള്ളുവനാട് ബ്രഹ്മ എന്ന നാടക സമിതി നാടക തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. അവരുടെ 'മഴ' തെരഞ്ഞെടുക്കപ്പെടാതിരുന്നതായിരുന്നു കാരണം. കോടതി ഇടപെടലിനെതുടർന്ന് 'മഴ'യുടെ സ്ക്രിപ്റ്റും അവതരണത്തി​െൻറ സീഡിയും അക്കാദമി വീണ്ടും പരിശോധിച്ചു. വിധികർത്താക്കളെയും മാറ്റി. ശേഷമാണ് അവസാനഘട്ട മത്സരത്തിൽ 10 നാടകങ്ങൾ തെരഞ്ഞെടുത്തത്. അതിൽ 'മഴ' ഉൾപ്പെട്ടിട്ടില്ല. ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി (കോഴിക്കോട് സങ്കീർത്തന), ഒരു നാഴി മണ്ണ് (തിരുവനന്തപുരം സംഘകേളി), രാമേട്ടൻ (ഓച്ചിറ സരിഗ), നിർഭയ (തിരുവനന്തപുരം സൗപർണിക), കരുണ (കൊല്ലം കാളിദാസകലാകേന്ദ്രം), ഈഡിപ്പസ് (കായംകുളം കെ.പി.എ.സി.), ആഴം (അങ്കമാലി അക്ഷയ), വാക്ക് പൂക്കും കാലം (കൊച്ചിൻ സംഘവേദി), കോലം (കണ്ണൂർ സംഘചേതന), രാമാനുജൻ തുഞ്ചത്ത് എഴുത്തച്ഛൻ (തിരുവനന്തപുരം അക്ഷരകല) എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലഭിച്ച 29 നാടക സ്ക്രിപ്റ്റുകളിൽ നിന്നാണ് 10 നാടകങ്ങൾ തെരഞ്ഞെടുത്തതെന്ന് അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.