ഹോട്ടൽ ഭക്ഷണ വില ഏകീകരണം: സർക്കാർ പിന്മാറി

തൃശൂർ: ഹോട്ടല്‍ ഭക്ഷണ വില ഏകീകരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി. ഹോട്ടലുടമകളുടെ എതിർപ്പാണ് കാരണമെന്നാണ് സൂചന. ഇതോടെ പൊതുവിതരണ വകുപ്പി​െൻറ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപവത്കരിക്കാനുള്ള തീരുമാനവും നടപ്പാവില്ല. വില ഏകീകരണമെന്ന ഉപഭോക്താക്കളുടെ ആവശ്യം ഇതോടെ അവഗണിക്കപ്പെടും. വില ഏകീകരണം ഭക്ഷണത്തി​െൻറ ഗുണമേന്മ കുറക്കുമെന്നും വ്യവസായം തകരുമെന്നുമാണ് ഹോട്ടല്‍ ഉടമകളുടെ വാദം. ഹോട്ടലുകളും റസ്‌റ്റാറൻറുകളും തോന്നിയ വില വാങ്ങാൻ തുടങ്ങിയതാണ് വില ഏകീകരണം ചര്‍ച്ചയാക്കിയത്. ഇത് സര്‍ക്കാര്‍ ഇടപെടലിന് വഴിവച്ചു. പൊതുവിതരണ വകുപ്പ്, കലക്ടര്‍, ജില്ല സപ്ലൈ ഓഫിസര്‍, ലീഗല്‍ മെട്രോളജി വകുപ്പ്, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവ ഉള്‍പ്പെട്ടതായിരുന്നു സമിതി. സമിതിയുടെ ഘടന തീരുമാനിെച്ചങ്കിലും ഇതുവരെ ഒരു ജില്ലയിലും യോഗം ചേർന്നിട്ടില്ല. ഒരേ ഭക്ഷണത്തിന് പല ഹോട്ടലിൽ പല വില എന്ന അവസ്ഥ ഒഴിവാക്കാനാണ് വില ഏകീകരണത്തിന് ശ്രമിച്ചത്. കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്ത് ഇതിന് ശ്രമിച്ചിരുന്നു. അന്ന് ഹോട്ടലുടമകള്‍ സൂചന സമരം നടത്തി. ഹോട്ടലുകളുടെ നിലവാരമനുസരിച്ച് എ, ബി, സി, ഡി എന്നിങ്ങനെ ഗ്രേഡ് തിരിക്കാനായിരുന്നു തീരുമാനം. ഒരേ ഗ്രേഡിലുള്ള ഹോട്ടലുകളില്‍ വില ഏകീകരിക്കാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഇത് ജനത്തിന് ഗുണമാവില്ലെന്ന് ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സര്‍ക്കാറിനെ ധരിപ്പിച്ചു. വില ഏകീകരണം ഈ രംഗത്തെ ആരോഗ്യകരമായ മത്സരത്തെ ബാധിക്കുമെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. ന്യായമായ വിലയ്ക്കാണ് സംസ്ഥാനത്തെ ഹോട്ടലുകള്‍ ഭക്ഷണം വിളമ്പുന്നതെന്ന് കേരള ഹോട്ടല്‍സ് ആൻഡ് റസ്‌റ്റാറൻറ്സ് അസോസിയേഷന്‍ ഭാരവാഹി ജി. ജയപാല്‍ പറഞ്ഞു. വില ഏകീകരണത്തിന് പകരം വൈദ്യുതി നിരക്ക്, വാറ്റ്, വെള്ളക്കരം തുടങ്ങിയവ കുറക്കുകയാണ് വേണ്ടതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. പച്ചക്കറികളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില നിയന്ത്രിച്ചാൽ ചെലവ് കുറയുന്നതിലൂെട വിലയും കുറയുമെന്നും സംഘടന വിലയിരുത്തുന്നു. അതേസമയം, സര്‍ക്കാർ നിയന്ത്രണത്തിലുള്ള ഹോട്ടലുകളില്‍ ഭക്ഷണത്തിന് വില നിയന്ത്രിക്കാൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.