ഭായിമാർ ബൈ ബൈ ഇതര സംസ്ഥാന തൊഴിലാളികൾ ജില്ല വിടുന്നു; ഇപ്പോഴുള്ളത് 25,475 പേർ മാത്രമെന്ന് തൊഴിൽവകുപ്പ്

തൃശൂർ: ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്. രണ്ടര ലക്ഷത്തോളം പേരുണ്ടെന്ന അനൗദ്യോഗിക കണക്കിൽനിന്ന് ഔദ്യോഗിക കണക്കിലെത്തിയപ്പോൾ ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം വെറും 25,000ത്തിലെത്തി. രണ്ട് വർഷത്തിനിടയിൽ സംസ്ഥാനത്താകെ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിൽ വന്‍കുറവ് ഉണ്ടായെന്നാണ് തൊഴിൽവകുപ്പ് കണ്ടെത്തിയത്. ജില്ലകളിലൂടെ രജിസ്ട്രേഷൻ മുഖേന ശേഖരിച്ച പുതിയ കണക്കി​െൻറ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. കെട്ടിട നിർമാണ മേഖലയിലാണ് ഇതര സംസ്ഥാനക്കാർ കൂടുതലുള്ളത്. ഹോട്ടൽ മേഖല മുതൽ വഴിയോരക്കച്ചവടത്തിൽ വരെ ഇതര സംസ്ഥാനക്കാരുണ്ട്. ഞായറാഴ്ചകളിൽ മാത്രം എം.ഒ റോഡിൽ പ്രവർത്തിക്കുന്ന 'സൺഡേ മാർക്കറ്റിൽ'ഇതര സംസ്ഥാനക്കാരാണ് അധികവും. പുതിയ കണക്കുപ്രകാരം സംസ്ഥാനത്താകെ 2,73,676 ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്. ജില്ലയിൽ 25,475 പേരും. 2016ൽ പൊലീസ് രേഖപ്പെടുത്തിയ കണക്കിൽ ഇത് 15,000ത്തിന് താഴെയായിരുന്നു. പിന്നീട് ഇവരുടെ വിശദാംശങ്ങൾ ശേഖരിച്ച് രജിസ്ട്രേഷൻ തുടങ്ങിയതോടെ പൊലീസി​െൻറയും തൊഴിൽ വകുപ്പി​െൻറയും കണക്കുകളിൽ കാര്യമായ വ്യത്യാസമില്ലാതായി. അസംഘടിത ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്ക് കൃത്യമല്ലാത്തതിനാല്‍ ഇത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് തൊഴിൽ വകുപ്പ് പറയുന്നു. 2013ല്‍ സംസ്ഥാന തൊഴില്‍വകുപ്പിനുവേണ്ടി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആൻഡ് ടാക്‌സേഷന്‍ നടത്തിയ പഠനപ്രകാരം സംസ്ഥാനത്ത് 25 ലക്ഷം തൊഴിലാളികളുണ്ടെന്നാണ് കണ്ടെത്തിയത്. ജില്ലയിൽ 2,50,473 പേരും. കൂടാതെ വര്‍ഷവും വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 2.5 ലക്ഷം തൊഴിലാളികള്‍ കേരളത്തിലേക്ക് കുടിയേറുന്നതിൽ ജില്ലയിലേക്ക് പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ ആളുകൾ എത്തുന്നുവെന്നുമായിരുന്നു കണക്ക്. ഇതിലാണ് പുതിയ കണക്കുകളോടെ വൻ ഇടിവുണ്ടായത്. നോട്ട് അസാധുവാക്കൽ നിർമാണ മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയും ജി.എസ്.ടി തൊഴില്‍മേഖലകളിലുണ്ടാക്കിയ അരക്ഷിതാവസ്ഥയുമാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ കുറവിന് കാരണമായി തൊഴിൽവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് കൊച്ചിക്കൊപ്പം വളരുന്ന ജില്ല എന്നതിനാൽ നിർമാണ മേഖല അതിവേഗം ശക്തിപ്പെട്ടിരുന്നതാണ് ഇതര സംസ്ഥാനക്കാരെ ആകർഷിച്ചിരുന്നത്. തൊഴിൽ വകുപ്പി​െൻറ കണക്കിൽ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലാണ് -54,285 പേര്‍. ഏറ്റവും കുറവ് വയനാട് ജില്ലയിലും - 6717. അസംഘടിത മേഖലയില്‍ തൊഴില്‍ചെയ്യുന്നവരുടെ കണക്കെടുത്താല്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും തൊഴില്‍വകുപ്പ് പറയുന്നു. 2017 നവംബര്‍ മുതലാണ് തൊഴില്‍വകുപ്പ് കണക്കെടുപ്പ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.