തൃശൂർ: ഹരിത കേരളം മിഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള ശിൽപശാല കിലയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. മിഷെൻറ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ സഹകരണം അത്യാവശ്യമാണെന്ന് മേരി തോമസ് പറഞ്ഞു. ശുചിത്വ-മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം. ജില്ല പദ്ധതിയായ 'ജലരക്ഷ ജീവരക്ഷ'ക്ക് സർക്കാറിെൻറ അനുമതി ലഭിച്ചതായും അവർ അറിയിച്ചു. ജില്ല പ്ലാനിങ് ഓഫിസർ ഡോ. എം. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ല കോ ഒാഡിനേറ്റർ പി.എസ്. ജയകുമാർ, ജില്ല ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ ടി.ആർ. മായ, ശുചിത്വ മിഷൻ ജില്ല കോഒാഡിനേറ്റർ ടി.എസ്. ശുഭ എന്നിവർ സംസാരിച്ചു. റിസോഴ്സ് പേഴ്സൺമാരായ വി.എസ്. ഉണ്ണികൃഷ്ണൻ, സിബിൻ, തങ്കരാജ് എന്നിവർ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റൻറ് സെക്രട്ടറി, നഗരസഭകളിലേയും കോർപറേഷനിലേയും ഹെൽത്ത് സൂപ്രണ്ട്, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരാണ് ശിൽപശാലയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.