തൊഴിലിടങ്ങളിൽ സ്​ത്രീസുരക്ഷ ഉറപ്പാക്കേണ്ടത്​ കടമ -അലക്​സാണ്ടർ ജേക്കബ്​

തൃശൂർ: സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തമാണെന്നും തൊഴിലിടങ്ങളിൽ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തേണ്ടത് തൊഴിലുടമകളുടെ കടമയാണെന്നും മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയും നിയമങ്ങളും സംബന്ധിച്ച് കാർഷിക സർവകലാശാല സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക സർവകലാശാല സ്ത്രീ സുരക്ഷക്ക് പരമ പ്രാധാന്യം നൽകുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു പറഞ്ഞു. സർവകലാശാലയുടെ എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാര സെൽ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സുനിൽ കുമാർ, രജിസ്ട്രാർ ഡോ. പി.എസ്. ഗീതക്കുട്ടി, കാർഷിക സ്ത്രീ പഠന കേന്ദ്രം മേധാവി ഡോ. ബിനു പി. ബോണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.