എൻജിനീയറിങ്​ വിദ്യാർഥികൾക്ക്​ പരിശീലനം

തൃശൂർ: ഇൗ വർഷം എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ലഭിച്ചവർക്കായി ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജുക്കേഷൻ കേരള ഘടകത്തി​െൻറ ഭാഗമായി പ്രവർത്തിക്കുന്ന െഎ.എസ്.ടി.ഇ അക്കാദമി പ്രീ-ഒാറിയേൻറഷൻ പ്രോഗ്രാം നടത്തുന്നു. ജൂലൈ 16 മുതൽ 20 വരെ വിയ്യൂർ പവർ ഹൗസ് ജങ്ഷനിലെ അക്കാദമി ഹെഡ് ക്വാർേട്ടഴ്സിലാണ് പരിശീലനം. ഗവ. എൻജിനീയറിങ് കോളജുകളിൽനിന്ന് വിരമിച്ച അധ്യാപകർ ക്ലാസെടുക്കും. എൻജി. ഗ്രാഫിക്സ്, മെക്കാനിക്സ്, ഗണിതം, കമ്പ്യൂട്ടർ പ്രോഗ്രാമിങ് തുടങ്ങിയവയിൽ അഭിരുചി വളർത്താൻ ഉതകുന്നതാണ് വിഷയങ്ങൾ. രജിസ്ട്രേഷനും വിശദാംശങ്ങൾക്കും ഫോൺ: 9447528666.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.