സേവന പാതയിൽ അമ്മാടം സെൻറ്​ ആൻറണീസ്​ സ്​കൂൾ വിദ്യാർഥികൾ

തൃശൂർ: ഇനി ഇവർ സേവനത്തി​െൻറയും ജീവകാരുണ്യത്തി​െൻറയും പാഠങ്ങൾ പഠിക്കും. അമ്മാടം സ​െൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് ഇൗ പാതയിൽ പ്രവർത്തനത്തിന് ഇറങ്ങുന്നത്. വിദ്യാർഥികളിൽ സേവന തൽപരതയും സഹജീവി സ്നേഹവും വളർത്തുന്നതിന് 'പാലന'എന്ന കർമ പരിപാടി ആസൂത്രണം ചെയ്തതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതി ജൂലൈ 12ന് മൂന്നിന് വിദ്യാലയ അങ്കണത്തിൽ ഫാ. ഡേവീസ് ചിറമ്മൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. ജോയ് കൊള്ളന്നൂർ അധ്യക്ഷത വഹിക്കും. സി.എൻ. ജയദേവൻ എം.പി മുഖ്യപ്രഭാഷണം നടത്തും. പാറളം പഞ്ചായത്ത് പ്രസിഡൻറ് സതീപ് ജോസഫ് പദ്ധതി വിശദീകരിക്കും. രാവിലെ 10 മുതൽ രക്തദാന ക്യാമ്പും നടക്കും. പാറളം പഞ്ചായത്തിലെ നിരാലംബരെയും രോഗികളെയും കണ്ടെത്തി സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹെഡ്മാസ്റ്റർ ചെയർമാനും പഞ്ചായത്ത് പ്രസിഡൻറ്, സ്കൂൾ മാനേജർ എന്നിവർ മുഖ്യ രക്ഷാധികാരികളും വിദ്യാർഥികൾ അംഗങ്ങളുമായാണ് സമിതി രൂപവത്കരിച്ചത്. 12 കുട്ടികൾ വീതം 15 സംഘങ്ങൾ വീടുകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കും. ആറു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളാണ് അംഗങ്ങൾ. ഹെഡ്മാസ്റ്റർ സ്റ്റെയ്നി ചാക്കോ, പി.ടി.എ പ്രസിഡൻറ് ബിജു സി. മാത്യു, കൺവീനർ സി.ഒ. സീന, സ്റ്റാഫ് സെക്രട്ടറി ജെയിംസ് പി. പോൾ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.