കുരുക്കിൽപെട്ട്, പുഴക്കൽ കടക്കാനാവാതെ

തൃശൂർ: മുതുവറയിൽനിന്ന് പൂങ്കുന്നത്തെത്താൻ മുക്കാൽ മണിക്കൂർ. പുഴക്കൽ പാലത്തിൽ മാത്രം അര മണിക്കൂർ. പുഴക്കലില്‍ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമായി. പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനങ്ങള്‍ക്ക് പോകാൻ കഴിയാത്തതാണ് കുരുക്കിന് കാരണം. ഇതിനൊപ്പം ശോഭാമാളിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കേണ്ട വാഹനങ്ങളുമാവുന്നതോടെ മണിക്കൂറുകളാണ് കുരുക്കിലകപ്പെടുന്നത്. കുന്നംകുളത്തുനിന്ന് തൃശൂരിലേക്ക് വരുന്നവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പത്തിന് കുരുക്കിൽപെട്ട വാഹനങ്ങളുടെ നിര മുതുവറയും കടന്നാണ് കിടന്നിരുന്നത്. മഴ കൂടിയായതോടെ ദുരിതം മുറുകി. നേരത്തെ മുതുവറ‍യിലെ തകർന്ന റോഡുകളിലെ യാത്രയായിരുന്നു ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നത്. ഇവിടെ കോൺക്രീറ്റ് ടൈൽ വിരിച്ചതോടെ ഈ മേഖലയിലെ കുരുക്കൊഴിഞ്ഞു. പുഴക്കൽ പാലത്തിന് വീതിയില്ലാത്തതും പാലത്തിന് മുകളിലെ ടാറിളകി കുഴിയായതും വാഹനയാത്രികരെ വലക്കുകയാണ്. ഇരു ചക്രവാഹനങ്ങൾ പലപ്പോഴും അപകടത്തിൽപെടുന്നുമുണ്ട്. ജോലിക്കും സ്കൂളിലേക്കും പോകുന്നവർ നിശ്ചിത സമയത്ത് എത്തണമെങ്കിൽ മണിക്കൂറുകൾക്ക് മുമ്പ് വീട്ടിൽനിന്ന് ഇറങ്ങേണ്ട അവസ്ഥയാണ്. മഴ തുടരുന്നതിനാൽ അറ്റകുറ്റപ്പണിക്ക് കഴിയില്ലെന്നാണ് പൊതുമരാമത്ത് വകുപ്പി​െൻറ നിലപാട്. പുതിയ പാലം നിർമാണത്തിന് തുടക്കമായതിനാൽ അറ്റകുറ്റപ്പണി നടത്താനാവില്ലെന്നും പറയുന്നു. കഴിഞ്ഞ മാസം മന്ത്രി ജി. സുധാകരൻ എത്തി പാലത്തി​െൻറ നിർമാണോദ്ഘാടനം നിർവഹിെച്ചങ്കിലും ആഗസ്റ്റിലേ പണികൾ തുടങ്ങൂ. രണ്ടിടത്തായി നിൽക്കുന്ന രണ്ട് പാലങ്ങളാണ് പുതുക്കിപ്പണിയുക. മഴയൊഴിഞ്ഞ് പാലത്തിലെ കുഴിനിറഞ്ഞ ഭാഗം അറ്റകുറ്റപ്പണി നടത്തിയാലേ പുഴക്കലിലെ കുരുക്ക് അഴിക്കാനാവൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.