വർഗീയ-തീവ്രവാദ സംഘടനകളെ നിരോധിക്കണം -ഷെയ്ക്ക്​ പി. ഹാരിസ്

തൃശൂർ: കലാലയ രാഷ്ട്രീയത്തിലെ അക്രമ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിന് വർഗീയ-തീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന് എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ജനറൽ ഷെയ്ക്ക് പി. ഹാരിസ്. ജനതാ പ്രവാസി കൾച്ചറൽ സ​െൻറർ സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ലോക മലയാളിസഭ രൂപവത്കരിച്ചതിലെ അപാകത അടിയന്തരമായി പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തി​െൻറ മറവിൽ കോഴിക്കോട് വിമാനത്താവളത്തെ അപ്രസക്തമാക്കാനുള്ള കുൽസിത ശ്രമങ്ങളെ യോഗം അപലപിച്ചു. പ്രസിഡൻറായി ഷംഷാദ് റഹീം (ആലപ്പുഴ), സെക്രട്ടറിയായി എ.ആർ. ഹരിദാസ് (തൃശൂർ) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡൻറ് നസീർ പുന്നക്കൽ അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി തൃശൂർ ജില്ല പ്രസിഡൻറ് യൂജിൻ മൊറേലി, കെ.ടി. ദാമോദരൻ, ജനതാ പൗലോസ്, കെ.എ. ജമീൽ, എ.വി. ഹാലിദ്, കാഞ്ഞാർ ഷറീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.