എം.എൽ.എയുടെ ഇടപെടൽ; പട്ടയഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ് തടഞ്ഞതായി പ്രവാസി മലയാളി

തൃശൂർ: പട്ടയം കിട്ടിയ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ് എം.എൽ.എയുടെ നിർദേശപ്രകാരം തഹസിൽദാർ തടഞ്ഞുവെച്ചതായി പ്രവാസി മലയാളിയുടെ ആരോപണം. മാള അഷ്ടമിച്ചിറ സ്വദേശി പ്ലാവേലിപ്പറമ്പിൽ ബാബുരാജ് പി. ആൻറണിയാണ് ഇ.എസ്. ബിജിമോൾ എം.എൽ.എക്കെതിരെ ആരോപണം ഉന്നയിച്ചത്. സി.പി.ഐയുടെ മുൻ നേതാവ് കൂടിയാണ് ആൻറണി. ഇടുക്കിയിലെ പീരുമേട് താലൂക്കിലെ ഏലപ്പാറ വില്ലേജിൽ 2016ൽ ബാബുരാജ് വാങ്ങിയ മൂന്ന് ഏക്കർ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ പീരുമേട് തഹസിൽദാർ വിസമ്മതിക്കുന്നുവെന്നാണ് ആരോപണം. ഇതിനെതിരെ റവന്യൂ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. തന്നോട് 10 ലക്ഷം രൂപ ആവശ്യപ്പെെട്ടന്നും ബാബുരാജ് തൃശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മറ്റൊരാൾ റിസോർട്ട് നിർമാണം ആരംഭിച്ച് ഇടക്ക് മുടങ്ങിയ ഭൂമിയാണ് വാങ്ങിയത്. ഭൂമി ത​െൻറ പേരിലാക്കിയ ശേഷം കരമൊടുക്കിയതി​െൻറ രേഖ ബാബുരാജ് ഹാജരാക്കി. റിസോർട്ട് കെട്ടിടം പണിയാൻ ബിൽഡിങ് പെർമിറ്റ് പഞ്ചായത്ത് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് വാഗമൺ വില്ലേജിലെ പുറമ്പോക്ക് ഭൂമിയാണെന്നാണ് തഹസിൽദാരുടെ വാദം. മുൻകാലങ്ങളിൽ ഇതേ ഭൂമിയിൽ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. തർക്കത്തിൽ സംയുക്ത പരിശോധന നടത്തിയിരുന്നു. തുടർന്ന് ഏലപ്പാറ വില്ലേജിൽതന്നെ കരം അടയ്ക്കാൻ അനുവാദം നൽകി. 2018 ജൂണിൽ കരമൊടുക്കിയതി​െൻറ രേഖയും കൈവശമുണ്ട്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി കലക്ടറോട് റവന്യൂ സെക്രട്ടറി റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ നൽകിയില്ല. താൻ വാങ്ങിയ ഭൂമിയുടെ അതിര് പങ്കിടുന്ന എല്ലാവരും ഏലപ്പാറ വില്ലേജിൽ കരം ഒടുക്കുന്നുണ്ട്. ഇവരുടെയെല്ലാം ഭൂമിക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകിയിട്ടുമുണ്ട്. പട്ടയ സ്കെച്ചി​െൻറ മധ്യഭാഗത്താണ് ത​െൻറ ഭൂമിയെന്ന് ബാബുരാജ് പറഞ്ഞു. മറ്റുള്ളവരുടെ ഭൂമി നിയമാനുസൃതമാണെങ്കിൽ ത​െൻറ ഭൂമി മാത്രം എങ്ങനെ പുറമ്പോക്കാകുമെന്നും അദ്ദേഹം ചോദിക്കുന്നു. പട്ടയ മഹസർ പ്രകാരം അനുവദിച്ച സ്ഥലവും കൈവശ ഭൂമിയും ഒന്നാണെന്നും ത​െൻറ അപേക്ഷയിൽ നിയമാനുസൃത നടപടിയെടുക്കണമെന്നും ലാൻഡ് റവന്യൂ കമീഷണർ കലക്ടർക്ക് നൽകിയ റിപ്പോർട്ട് കൈവശമുണ്ട്. രേഖകളുമായി മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും ബാബുരാജ് അറിയിച്ചു. ആരോപണം ഉന്നയിച്ചയാളെ അറിയില്ല -ബിജിമോൾ എം.എൽ.എ തഹസിൽദാർക്കെതിരെ റവന്യു വിജിലൻസിന് കത്ത് നൽകും തൃശൂർ: തനിക്കെതിരെ ആരോപണം ഉന്നയിച്ചയാളെ ഒരു പരിചയവുമില്ലെന്ന് ഇ.എസ്. ബിജിമോൾ എം.എൽ.എ. ആരോപണത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോൾ ഇത് സംബന്ധിച്ച് അന്വേഷിച്ചിരുന്നു. ഇക്കാര്യത്തിൽ തഹസിൽദാർക്കെതിരെ അന്വേഷണത്തിന് റവന്യു വിജിലൻസിന് കത്ത് നൽകും. ചൊവ്വാഴ്ച തന്നെ ഇത് സംബന്ധിച്ച് പരിശോധന നടത്തുമെന്നും ബിജിമോൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.