'സ്വർണ മഴ' പ്രകാശന വേദിയിൽ വിവാദ മഴ

തൃശൂർ: പുസ്തക പ്രകാശന വേദിയിൽ നെൽവയൽ-തണ്ണീർത്തട നിയമ ഭേദഗതിയെ ചൊല്ലി സംവാദം. എൽസി ജോണി​െൻറ ബാലസാഹിത്യ കൃതിയായ 'സ്വർണ മഴ' പ്രകാശനം ചെയ്ത മന്ത്രി വി.എസ്. സുനിൽകുമാറും ഏറ്റുവാങ്ങിയ ആക്ടിവിസ്റ്റും പരിസ്ഥിതി പ്രവർത്തകയുമായ പ്രഫ. കുസുമം ജോസഫും നിയമ ഭേദഗതിയെ ചൊല്ലി കൊമ്പുകോർക്കുകയായിരുന്നു. കുസുമം ജോസഫി​െൻറ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ മന്ത്രി അവരെ തുറന്ന സംവാദത്തിന് ക്ഷണിക്കുകയും ചെയ്തു. നിയമ ഭേദഗതിയെ ത​െൻറ ഫേസ്ബുക്ക് പേജിൽ തുറന്ന് എതിർത്തും വിമർശിച്ചും വരികയാണ് കുസുമം ടീച്ചർ. പ്രകാശനം െചയ്ത് മന്ത്രി സംസാരിച്ചതിനുശേഷം ത​െൻറ ഉൗഴമായപ്പോൾ അവർ ശക്തമായ ഭാഷയിൽ വിമർശിച്ചു. 2008 ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തെ സർക്കാർ തിരസ്കരിച്ചുവെന്ന് അവർ മന്ത്രിയെ വേദിയിൽ ഇരുത്തി പറഞ്ഞു. വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തമുണ്ടായിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ തുടങ്ങിയത്. 2008ൽ നിയമം കൊണ്ടുവരുേമ്പാൾ അത് ഭക്ഷ്യ സമൃദ്ധിക്കും ജല സമൃദ്ധിക്കും വേണ്ടിയാണെന്നും ഒരിഞ്ച് ഭൂമി നികത്താതിരിക്കാനാണെന്നും പറഞ്ഞിരുന്നു. ജനങ്ങളുടെയും കർഷകരുടെയും ആവശ്യപ്രകാരമാണെന്നും. എന്നാൽ, നിയമം ഭേദഗതി ചെയ്തപ്പോൾ കർഷകരോടും പരിസ്ഥിതി പ്രവർത്തകരോടും ഒന്നും ചോദിച്ചില്ല. നിയമസഭയിൽ വേണ്ടത്ര ചർച്ച ചെയ്തില്ല. അതുവഴി നിയമ ഭേദഗതിയല്ല, നല്ല നിയമത്തെ നശിപ്പിക്കുകയാണ് ചെയ്തത്-അവർ കുറ്റപ്പെടുത്തി. എന്നാൽ, നിയമ ഭേദഗതി ചെയ്തത് നിലവിലെ നിയമം കൂടുതൽ ശക്തമാക്കാനാണെന്ന് മന്ത്രി മറുപടി നൽകി. പഴയ നിയമത്തിലെ പഴുതുകൾ ഭേദഗതിയിലൂടെ അടയ്ക്കാനായി. നിയമത്തിൽ വെള്ളം ചേർക്കാനാണെന്ന പ്രചാരണം തെറ്റാണ്. പുതു തലമുറക്ക് കൃഷിയോട് ആഭിമുഖ്യമുണ്ട്. അത് പ്രോത്സാഹിപ്പിക്കുകയും അവസരങ്ങൾ ഉണ്ടാക്കുകയുമാണ് സർക്കാർ ലക്ഷ്യം. 2008 ലെ നിയമം വന്നശേഷവും നെൽവയൽ നികത്തി. കൃഷിയിടങ്ങൾ തരിശായി കിടന്നു. ഇനി ഒരിഞ്ച് ഭൂമിപോലും ആരും നികത്തില്ല. നിയമ ഭേദഗതി ടീച്ചർ ആദ്യം വായിക്കണം. എന്നിട്ട് വന്നാൽ താൻ സംവാദത്തിന് തയാറാണ് -മന്ത്രി വെല്ലുവിളിച്ചു. എഴുത്തുകാരി സംഗീത ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സി.എൻ. ജയദേവൻ എം.പി. മുഖ്യാതിഥിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.