വനാന്തര സൗന്ദര്യങ്ങളുമായി 'വൈൽഡ് ലിറിക്സ്' തൃശൂർ: സാധാരണ കാഴ്ചകളിൽ അസാധാരണ വൈകാരികത കണ്ടെത്തുന്ന വനയാത്രയിലെ അപൂർവ ക്ലിക്കുകളാണ് ലളിതകല അക്കാദമിയുടെ ആർട്ട് ഗാലറിയി വന്യജീവി ഫോട്ടോകളുടെ പ്രദർശനം. 'വൈൽഡ് ലിറിക്‌സ്'എന്ന പേരിൽ പ്രദർശനം ഒരുക്കിയത് ഗ്രീൻ ക്യാപ് എന്ന കൂട്ടായ്മയാണ്. പ്രവീൺ പി. മോഹൻദാസ്, സീമ സുരേഷ്, ഡോ. കൃഷ്ണകുമാർ മെച്ചൂർ, ഡോ. ലിേൻറാ ജോൺ തുടങ്ങിയവരുടെ കൂട്ടായ്മയാണ് ഗ്രീൻ ക്യാപ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി മുപ്പതോളം ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. നാലു വിഭാഗങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ആനകളുടെ വനജീവിതത്തിെൻറ ഭാവാത്മക ചിത്രങ്ങളാണ് പ്രവീൺ മോഹൻദാസിെൻറ ചിത്രങ്ങൾ കാണിച്ചു തരുന്നത്. മാനും കുരങ്ങുമൊക്കെ അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധത്തിെൻറ ഊഷ്മളത കാണിച്ചു തരുന്ന മാതൃത്വത്തിെൻറ അനന്തരൂപങ്ങൾ വന്യജീവികളിലൂടെ കാണിച്ചുതരികയാണ് സീമ സുരേഷ്. ശാന്തരൂപികളായ വന്യജീവികളുടെ സൗമ്യഭാവങ്ങൾ ചിത്രീകരിച്ചത് ഡോ. കൃഷ്ണകുമാർ മെച്ചൂരാണ്. പ്രകൃതിയുടെ ശാന്തത, മഞ്ഞ്, അസ്തമയം തുടങ്ങിയവയെ ഫ്രെയിമിനുള്ളിലാക്കിയിരിക്കുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിലെ ആനച്ചിത്രങ്ങൾ ഏറെ കൗതുകകരവും ആകർഷകവുമാണ്. വ്യത്യസ്ത പശ്ചാത്തലത്തിലുള്ള പക്ഷികളുടെ നിമിഷങ്ങളിലൂടെ, സ്വാഭാവിക ഭൂമികകളിലെ കിളികളെ തേടുകയാണ് ഡോ. ലിേൻറാ ജോൺ തെൻറ ചിത്രങ്ങളിലൂടെ. വേഴാമ്പൽ, കടുവ, മാൻ തുടങ്ങിയവയുടെ വേറിട്ട ഭാവങ്ങളും ചലനങ്ങളുമെല്ലാം വന്യഗീതത്തിലുണ്ട്. രാവിലെ 10.30 മുതൽ 6.30 വരെയാണ് പ്രദർശനം. 15ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.