സഹകരണ വായ്​പ: ജില്ലയിൽ ജപ്തി കാത്ത് 314 പേർ

തൃശൂർ: സഹകരണ ബാങ്കുകളിൽ നിന്നും എടുത്ത വായ്പ കുടിശ്ശികയായതിനെ തുടർന്ന് ജില്ലയിൽ ജപ്തി കാത്തിരിക്കുന്നത് 314 പേർ. മറ്റ് ബാങ്കുകളിൽനിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമായി വിദ്യാഭ്യാസ വായ്പയും മറ്റുമെടുത്ത് ആയിരത്തിലധികം ആളുകൾ ജില്ലയിൽ ജപ്തി കാത്തിരിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. സഹകരണ ബാങ്കുകളുടെ കുടിശ്ശിക നിവാരണയജ്ഞത്തി​െൻറ ഭാഗമായി നടത്തിയ പരിശോധനയിലാണ് അവസരങ്ങൾ നൽകിയിട്ടും കുടിശ്ശികയൊടുക്കാതെ ജപ്തി നോട്ടീസ് ആയതി​െൻറ വിശദാംശങ്ങൾ സഹകരണ വകുപ്പ് ശേഖരിച്ചത്. സംസ്ഥാനത്ത് ആകെ 14,289 പേർക്ക് സഹകരണ സ്ഥാപനങ്ങൾ ജപ്തി നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് കണക്ക്. ഭവന വായ്പയെടുത്തതിലാണ് ഏറെ പേരും ജപ്തി നടപടി നേരിടുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജപ്തി നോട്ടീസ് നൽകിയിട്ടുള്ളത് ജാമ്യക്കാര​െൻറ വീട് സ്വകാര്യ ബാങ്ക് ജപ്തിക്കൊരുങ്ങിയതിനെ തുടർന്ന് തിങ്കളാഴ്ച സംഘർഷമുണ്ടായ എറണാകുളം ജില്ലയിലാണ്. 8112 പേർക്ക് സഹകരണ സ്ഥാപനങ്ങൾ തന്നെ ജപ്തി നോട്ടീസ് അയച്ചിട്ടുണ്ട്. ആഗസ്റ്റിൽ അവിണിശേരിയില്‍ യൂനിയൻ ബാങ്കിൽനിന്നും വായ്പയെടുത്ത് കുടിശ്ശികയായതിനെ തുടർന്ന് ദലിത് കുടുംബത്തി‍​െൻറ പുരയിടം ജപ്തി ചെയ്തിരുന്നു. മന്ത്രി എ.സി. മൊയ്തീ​െൻറ ഇടപെടലോടെ സർക്കാർ പണം അടച്ച് ജപ്തി ഒഴിവാക്കി. കുന്നംകുളത്ത് വയോധികയടങ്ങുന്ന കുടുംബത്തെ കുടിയിറക്കിയ സംഭവവും തൃശൂരിൽ കോവിലകത്തുംപാടത്ത് ദളിത് കുടുംബത്തി​െൻറ പുരയിടം ജപ്തി ചെയ്യാനുള്ള ശ്രമവും പ്രതിഷേധത്തെ തുടർന്നാണ് പരിഹരിച്ചത്. കഴിഞ്ഞ വർഷം എരുമപ്പെട്ടിയിൽ കുടുംബത്തി​െൻറ കൂട്ട ആത്മഹത്യക്ക് ഇടയാക്കിയത് ബാങ്കി​െൻറ ജപ്തി ഭീഷണിയായിരുന്നുവെന്ന ആരോപണമുയർന്നിരുന്നു. മകളുടെ വിവാഹാവശ്യത്തിനായി ബാങ്കിൽനിന്നു കടമെടുത്ത മൂന്നു ലക്ഷം രൂപ തിരിച്ചടയ്ക്കാതിരുന്നതിന് വാടാനപ്പള്ളിയിൽ രോഗാവസ്ഥയിൽ കഴിയുന്ന പ്രവാസി കുടുംബവും ജപ്തി നടപടി നേരിടുന്നവരിലുണ്ട്. കയ്പമംഗലത്ത് വായ്പയെടുക്കാൻ ജാമ്യം നിന്നയാളുടെ വസ്തു ജപ്തി ചെയ്യാൻ ജില്ല ബാങ്കി​െൻറ നീക്കം മന്ത്രിതല ഇടപെടലോടെയാണ് ഒഴിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.