തൃശൂർ: ബൊളീവിയന്‍ കോള്‍ തട്ടിപ്പിൽ സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഡാറ്റ ഹാക്കിങ്ങിനായാണോ ഇത്തരം മിസ്ഡ് കോള്‍ തട്ടിപ്പെന്നും സംശയം. ചില പ്രത്യേക നമ്പറുകളില്‍ നിന്നും ഫോണിലേക്ക് കോളുകളും മിസ്ഡ് കോളുകളും വരികയും കോള്‍ അറ്റൻറ് ചെയ്തവർക്കും തിരികെ വിളിച്ചവര്‍ക്കും പണം നഷ്ടപ്പെടുകയും ചെയ്‌തെന്ന പരാതി വർധിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പും ഇത്തരത്തില്‍ മിസ്ഡ് കോള്‍ തട്ടിപ്പ് അരങ്ങേറിയിരുന്നു. എന്നാല്‍ പണമൂറ്റുക എന്നതിനപ്പുറം മറ്റ് ഉദ്ദേശ്യങ്ങള്‍ ഇത്തരം തട്ടിപ്പിലുണ്ടോയെന്നാണ് പൊലീസ് ഹൈടെക് സെല്‍ പരിശോധിക്കുന്നത്. ബി.എസ്.എന്‍.എല്‍ ഫോണുകളിലേക്കാണ് ഇത്തരം കോളുകള്‍ കൂടുതലായി ലഭിച്ചത്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചതിനാല്‍ ഡാറ്റ ചോര്‍ത്താനോ മറ്റോ ആവാം ഇതെന്ന സംശയം ശക്തമാണ്. ഇത്തരം കോളുകള്‍ അറ്റൻറ് ചെയ്യരുതെന്ന് കാട്ടി കമീഷണര്‍ ജി.എച്ച്. യതീഷ്ചന്ദ്ര കമീഷണറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജാഗ്രത നിർദേശം നൽകിയിരുന്നു. ബൊളീവിയയില്‍ നിന്നാണ് ഇത്തരം കോളുകള്‍ വരുന്നതെന്നാണ് പൊലീസിെൻറ വിലയിരുത്തല്‍. ഫോണുകളിലെ രഹസ്യ പാസ് വേഡുകളടക്കമുള്ള ഡാറ്റകള്‍ ഹാക്ക് ചെയ്യാനുള്ള ശ്രമമാണോ ഇത്തരം തട്ടിപ്പെന്നാണ് സംശയമുയര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.