ടൂറിസം ധനസഹായം ലഭിച്ചില്ലെന്ന്​ പുലിക്കളി ടീമുകൾ

തൃശൂർ: ഇക്കുറി പുലിക്കളിക്ക് ടീമുകളുടെ എണ്ണം കൂടാൻ സാധ്യത. കഴിഞ്ഞവർഷം ആറ് ടീമുകളുണ്ടായിരുന്നത് ഒന്നോ രണ്ടോ ടീമുകൾകൂടി ഈ വർഷം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ തടസ്സമാവുന്നത് ധനസഹായമാണ്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് മേയർ അജിത ജയരാജൻ വിളിച്ചുകൂട്ടിയ ആലോചനായോഗത്തിൽ പരാതി ഉയർന്നു. ടൂറിസം വകുപ്പ് കഴിഞ്ഞവർഷം പ്രഖ്യാപിച്ച ഒരുലക്ഷം രൂപയുടെ ധനസഹായം ലഭിച്ചില്ലെന്നാണ് പരാതി. കോർപറേഷൻ വിഹിതം ഒന്നരലക്ഷമെന്നത് കൂട്ടണമെന്ന് ആവശ്യമുയർന്നു. കഴിഞ്ഞവർഷം ബാനർജി ക്ലബിൽ നടന്ന ചമയപ്രദർശനത്തിന് ക്ലബ് പ്രഖ്യാപിച്ച സമ്മാനങ്ങൾ നൽകിയില്ലെന്നും പരാതിയുണ്ടായി. ആലോചനായോഗത്തിൽ ഏഴ് ടീമുകളുടെ പ്രതിനിധികൾ പങ്കെടുത്തു. കോർപറേഷൻ നേരിട്ട് നടത്തുന്ന പുലിക്കളിക്ക് രജിസ്േട്രഷനുള്ള അവസാന ദിവസം ആഗസ്റ്റ് 10നാണ്. തുടർന്ന് 19ന് വിപുലമായ സംഘാടകസമിതിയോഗം ചേരും. നായ്ക്കനാൽ, വിയ്യൂർ (രണ്ട്), കോട്ടപ്പുറം(രണ്ട്), അയ്യന്തോൾ, തൃക്കുമാരക്കുടം ടീമുകളാണ് ഈ വർഷം പങ്കെടുക്കുന്നത്. വിയ്യൂരിൽനിന്നും കോട്ടപ്പുറത്തുനിന്നും ഓരോ പുതിയ സംഘങ്ങൾ എത്തിയപ്പോൾ കഴിഞ്ഞവർഷം നായ്ക്കനാലിൽനിന്നും രണ്ട് ടീമുകൾ എത്തിയത് ഈ വർഷം ഒന്നായി. മേയർ അജിത ജയരാജൻ യോഗം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ ബീന മുരളി അധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, എം.എൽ. റോസി, ജോൺ ഡാനിയേൽ, വി. രാവുണ്ണി, ടി.ആർ. സന്തോഷ്കുമാർ, ഷീബ പോൾസൺ, ശാന്ത അപ്പു, സെക്രട്ടറി ബിനു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.