തൃശൂർ: പ്രകൃതിയുമായി എങ്ങനെയാണ് ഇടപെടേണ്ടതെന്ന അറിവില്ലായ്മയിലാണ് ഇപ്പോഴും മനുഷ്യരെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. തൃശിവപേരൂര്‍ സത്സംഗിെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സുവര്‍ണമുദ്ര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി ചെയ്യുന്നത് ശരിയല്ലെന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. വിഷപച്ചക്കറികള്‍ കൃഷി ചെയ്യുന്നത് വ്യാപകമാണെന്നും ഇത് ഉപയോഗിച്ച് അർബുദ രോഗികള്‍ വർധിച്ചു വരികയാണ്. വിഷം നിറഞ്ഞ ഭക്ഷ്യവസ്തുക്കളുടെ ഹബ്ബായി മാറുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.സത്സംഗ് പ്രസിഡൻറും തിരുവമ്പാടി ദേവസ്വം സെക്രട്ടറിയുമായ പ്രഫ.എം. മാധവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പ്ലാവുകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും പ്രവർത്തിക്കുന്ന പ്ലാവ് ജയന് സത്സംഗിെൻറ സുവര്‍ണമുദ്ര സമ്മാനിച്ചു. അപകടത്തില്‍ പരിക്കേറ്റയാളെ രക്ഷാപ്രവര്‍ത്തനം നടത്തിയ ആര്‍ത്താറ്റ് ഹോളിക്രോസ് സ്‌കൂളിലെ കണ്ണനെന്ന വിദ്യാർഥിക്ക് 10,000 രൂപയുടെ പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിച്ചു. സത്സംഗ് രക്ഷാധികാരി ഫാ.ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് രചിച്ച എെൻറ പ്രിയകഥകള്‍ എന്ന പുസ്തകത്തിെൻറ മൂന്നാംപതിപ്പിെൻറ പ്രകാശനവും നടന്നു. തൃശൂര്‍ പ്രസ്‌ക്ലബ് പ്രസിഡൻറ് കെ. പ്രഭാത്, സെൻറ്മേരീസ് കോളജ് പ്രിന്‍സിപ്പല്‍ മാര്‍ഗരറ്റ് മേരി, വി.എല്‍. പോളി, അലക്‌സാണ്ടര്‍ സാം, ജോര്‍ജ് തേക്കാനത്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.