കാർഷിക സർവകലാശാലയിൽ സംഘടന പ്രവർത്തനത്തിന് കടിഞ്ഞാൺ

തൃശൂർ: കേരള . സർവകലാശാലയിലെ അധ്യാപകരും ജീവനക്കാരും തൊഴിലാളികളും സർക്കാർ തീരുമാനങ്ങളെപ്പറ്റി സംഘടനയിൽ ചർച്ച ചെയ്യുന്നത് ഉൾപ്പെടെ വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു ഉത്തരവിലൂടെ തടഞ്ഞു. ഇടതു പക്ഷത്തിന് ഭൂരിപക്ഷമുള്ള ഭരണസമിതിയാണ് സർവകലാശാലയിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വി.സിക്കു വേണ്ടി രജിസ്ട്രാർ ഉത്തരവിറക്കിയത്‌. സർക്കാർ ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിലൂടെയും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയും അഭിപ്രായ പ്രകടനം നടത്തുന്നത് സംബന്ധിച്ച നിർദേശങ്ങൾ എന്ന പേരിലാണ് സംഘടനകളുടെ സ്വാതന്ത്ര്യം തടഞ്ഞത്. ഇതു സംബന്ധിച്ച 2017 ജനുവരി 31ലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര ഉപദേശ വകുപ്പി​െൻറ നിർദേശങ്ങൾ കാർഷിക സർവകലാശാലയിലും ബാധകമാക്കുന്നതായാണ് ഉത്തരവിൽ പറയുന്നത്. 1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടപ്രകാരം സർവകലാശാല അധ്യാപകരും ജീവനക്കാരും തൊഴിലാളികളും സംഭാഷണത്തിലോ എഴുത്തിലോ മറ്റു രീതിയിലോ സർക്കാർ നയത്തേയോ നടപടികളേയോ ജനമധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചർച്ച ചെയ്യാനോ വിമർശിക്കാനോ പാടില്ല. അത്തരം ചർച്ചയിലോ വിമർശനത്തിലോ പങ്കെടുക്കരുത്. ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാത്തത് മേലാധികാരികളുടെ ഗുരുതര വീഴ്ചയായി കണക്കാക്കും. അക്കാര്യം ഉറപ്പാക്കേണ്ടത് അതത് ഓഫിസ് മേധാവികളാണ്. അധ്യാപകരും ജീവനക്കാരും ഔദ്യോഗിക ഇ-മെയിൽ വിലാസം മുഖേനയോ ഓഫിസ് ഇ- മെയിലിലൂടെയോ അപമാനകരമോ അപകീർത്തികരമോ ആയ അനൗദ്യോഗിക മെയിലോ നിയമവിധേയമല്ലാത്ത മെയിലോ അയക്കരുത്. ഇതിലെ വീഴ്ച ഗൗരവമായി കണ്ട് നടപടിയെടുക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൃഷി വകുപ്പ് ഭരിക്കുന്ന സി.പി.ഐയുടെ നിയന്ത്രണത്തിലാണ് കാർഷിക സർവകലാശാല. കൃഷി മന്ത്രിയാണ് പ്രോചാൻസലർ. എന്നാൽ, സി.പി.എമ്മിനോട് ആഭിമുഖ്യമുള്ള അനധ്യാപക ജീവനക്കാരുടെ സംഘടനയും സർവകലാശാല ഭരണ നേതൃത്വവും തമ്മിൽ തുടക്കം മുതൽ പ്രശ്നങ്ങളുണ്ട്. സി.പി.എം, സി.പി.ഐ സംഘടനകൾ തമ്മിൽ ശീതസമരവും ശക്തമാണ്. സി.പി.എം സംഘടന പ്രഖ്യാപിച്ചതി​െൻറ തൊട്ടുപിന്നാലെ പ്രകടനവും ധർണയും വിലക്കി സർവകലാശാല ഉത്തരവിറക്കിയിരുന്നു. അത് ലംഘിച്ച് ധർണ നടത്തി. അതേസമയം, സി.പി.എമ്മി​െൻറ അധ്യാപക സംഘടന ഭരണ നേതൃത്വത്തിനൊപ്പമാണ്. ഭരണപക്ഷത്ത് ഇങ്ങനെ കലഹം മുറുകുമ്പോൾ കോൺഗ്രസി​െൻറ അധ്യാപക-അനധ്യാപക സംഘടനകൾ കാഴ്ചക്കാരാണ്. -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.