ചാലക്കുടി: വര്‍ഷങ്ങളായി തരിശ് കിടന്ന കൊരട്ടി കുണ്ടുപാടത്ത് വിരിപ്പ് കൃഷിക്ക് വിത്തിറക്കി. വെസ്്റ്റ് കൊരട്ടി കൂട്ടുകൃഷി പാടശേഖര സമിതി നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. ആദ്യവിളയായി മൂേന്നക്കര്‍ സ്ഥലത്താണ് കൃഷിയിറക്കുന്നത്. 130 ദിവസം കഴിഞ്ഞാല്‍ വിളവെടുക്കാവുന്ന അത്യുൽപാദന ശേഷിയുള്ള ശ്രേയസ് വിത്താണ് ഇറക്കിയത്. രണ്ടാംഘട്ടമായി നൂറേക്കര്‍ സ്ഥലത്ത് മുണ്ടകന്‍ കൃഷിയിറക്കാനുള്ള നീക്കത്തിെൻറ മുന്നോടിയായാണ് കുണ്ടുപാടത്ത് വിരിപ്പ് കൃഷിയിറക്കിയത്. വിത്ത് സംഭരണം, പൊതു ഞാറ്റടി തയാറാക്കല്‍, തോടുകളുടെ നവീകരണം തുടങ്ങി മുണ്ടകന്‍ കൃഷിക്കായുള്ള ഒരുക്കങ്ങള്‍ ഇേപ്പാഴേ ആരംഭിച്ചിട്ടുണ്ട്. കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാര്‍ഷിക കലണ്ടറും തയാറാക്കിയിട്ടുണ്ട്. വിത്തിറക്കൽ കൊരട്ടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. അന്നമനട പഞ്ചായത്ത് അംഗം രമ നാരായണന്‍ അധ്യക്ഷത വഹിച്ചു. എം.യു. കൃഷ്ണകുമാര്‍, കൃഷി ഓഫിസര്‍ ടി.ടി. പ്രീതി, ഒ.ജെ. ഫ്രാന്‍സിസ്, എസ്.കെ. സത്താര്‍, സലിം വെസ്്റ്റ് കൊരട്ടി, വേണുഗോപാല്‍ കൊളവേലില്‍, കെ.പി. പൗലോസ് തുടങ്ങിയവര്‍ നേതൃത്വം നൽകി. സംസ്ഥാന സര്‍ക്കാര്‍ കൃഷിക്ക് നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമായ നെല്‍കതിര്‍ പുരസ്‌കാരം നേടിയ വെസ്്റ്റ് കൊരട്ടി കൂട്ടുകൃഷി പാടശേഖരസമിതി ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതിെൻറ സമീപപ്രദേശങ്ങളെ തരിശ് രഹിതമാക്കുന്നതിെൻറയും ഭാഗമായാണ് കുണ്ടുപാടത്ത് കൃഷിയിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.