വ്യക്തികളെ നിരീക്ഷിക്കുന്നതിന് ഭരണകൂടത്തിന് പുതിയ സംവിധാനം -പി.എ. ദിനിൽ

വാടാനപ്പള്ളി: വ്യക്തികളെ നിരീക്ഷിക്കുന്നതിന് ഭരണകൂടം പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണെന്ന് പ്രമുഖ ആക്ടിവിസ്്റ്റും എഴുത്തുകാരനുമായ പി.എ. ദിനിൽ പറഞ്ഞു. ഷനിൽ സ്മരണ പരിപാടിയിൽ 'നിയമപാലനം - വിധേയത്വം, അടിമത്വം, അസഹിഷ്ണുത, എന്ന വിഷയം അടിസ്ഥാനമാക്കി നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധാർ സംവിധാനം വ്യക്തികളെ നിരീക്ഷിക്കുന്നതിനും ഭരണകൂടത്തി​െൻറ ഇച്ഛാനുവർത്തികളാക്കി മാറ്റാനും ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആർ.എം.പി.ഐ ജില്ല സെക്രട്ടറി പി.ജെ. മോൺസി ഷനിൽ അനുസ്മരണം നടത്തി. മരിച്ച വിനായക​െൻറ അച്ഛൻ സി.കെ. കൃഷ്ണനും പരിപാടിയിൽ പങ്കെടുത്തു. ചെയർമാൻ പി.പി. ഷിബിൻ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് വാലത്ത്, ആർ.എച്ച്. നൗഷാദ്, കെ.വി. കിഷോർ എന്നിവർ സംസാരിച്ചു. 'വാടാനപ്പള്ളി ബൈപാസിന് സ്ഥലം ഏറ്റെടുക്കുന്നത് നിർത്തിവെക്കണം' വാടാനപ്പള്ളി: ബൈപാസിന് സ്ഥലം ഏറ്റെടുക്കുന്നത് നിർത്തിവെക്കണമെന്ന് ദേശീയപാത ബൈപാസ് വാടാനപ്പള്ളി ആക്ഷൻ കൗൺസിൽ രൂപവത്കരണ യോഗം ആവശ്യപ്പെട്ടു. അശാസ്ത്രീയവും അപാകത നിറഞ്ഞതുമാണ് പുതിയ വിജ്ഞാപനമെന്ന് യോഗം കുറ്റപ്പെടുത്തി. ജനവാസ കേന്ദ്രത്തിലൂടെ ബൈപാസ് കടന്നു പോകുന്നത് കനത്ത നാശം വരുത്തുമെന്നും യോഗം ചൂണ്ടിക്കാട്ടി. ഭൂവുടമകളുടെ വിപുലമായ യോഗം ഈ മാസം 12ന് വാടാനപ്പള്ളി വ്യാപാരഭവനിൽ ചേരാനും യോഗം തീരുമാനിച്ചു. 101 അംഗ കമ്മിറ്റിക്കാണ് രൂപം നൽകിയത്. പ്രസിഡൻറായി ജയ ഗോപാൽ വൈക്കാട്ടിലിനേയും സെക്രട്ടറിയായി ഗിരീഷ് മാത്തൂക്കാട്ടിലിനേയും ട്രഷററായി ഗോവിന്ദലാൽ വൈക്കാട്ടിലിനേയും തെരഞ്ഞെടുത്തു. ഖാദർ ചേലോട്, ഗിരീഷ് മാത്തുക്കാട്ടിൽ, എ.ജി.ധർമരത്നം, മുഹമ്മദ് നൗഫൽ, ബാബു, രാജൻ കുറുമ്പൂർ, ശശി നായർ, ജോസഫ്, ശാന്ത ടീച്ചർ, ജമീല, ബീന, അബ്ബാസ്, ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.