എറിയാട്: തീരദേശ ജനതയോടുള്ള ഇടതുസർക്കാറിെൻറയും ജനപ്രതിനിധികളുടെയും അവഗണനക്കെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച എറിയാട് പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ അറിയിച്ചു. അഴീക്കോട്- മുനമ്പം ജങ്കാർ സർവിസ് പുനരാരംഭിക്കുക, തകർന്ന കടൽഭിത്തി പുനർനിർമിക്കുക, ഓഖി ദുരന്തത്തിൽ വീട് നഷ്ടമായവർക്കും നാശനഷ്ടം നേരിട്ടവർക്കും പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുക, തീരദേശത്തെ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, അഴീക്കോട്- മുനമ്പം പാലം യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.