പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെ പിടികൂടി

തൃപ്രയാർ: രാത്രിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ രണ്ടുപേരെ വാഹനമടക്കം പിടികൂടി പൊലീസിൽ ഏൽപിച്ചു. വലപ്പാട് പതിയാശേരി വീട്ടിൽ റിഷാദിനെതിരെയാണ്(22) പൊലീസ് കേസെടുത്തത്. എടമുട്ടം പാലപ്പെട്ടി ക്ഷേത്രത്തിനു പടിഞ്ഞാറ് എസ്.എൻ.സ​െൻററിലേക്ക് പോകുന്ന വഴിയോരത്ത് മാലിന്യം തള്ളിയവരെയാണ് പഞ്ചായത്തംഗം സുമേഷ് പാനാട്ടിലി​െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഞായറാഴ്ച്ച രാത്രി പത്തിനാണ് സംഭവം. പാടവും തോടുമുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലമാണിത്. കക്കൂസ് മാലിന്യ മടക്കമുള്ളവ തള്ളുന്നത് പതിവായിരുന്നു. ഇതു കണ്ടുപിടിക്കാനായി സുമേഷി​െൻറ നേതൃത്വത്തിൽ കുറച്ചു ദിവസമായി കാവലിരിക്കുകയായിരുന്നു. ചീഞ്ഞ് അഴുകിയ പച്ചക്കറി, ജൂസ് അവശിഷ്ടങ്ങൾ എന്നിവ ചാക്കുകളിലാക്കിയാണ് തള്ളിയത്. തള്ളിയ ചാക്കുകെട്ടുകൾ തിരിച്ചെടുപ്പിക്കുകയും വലപ്പാട് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. എ.എസ്.ഐ അനിൽകുമാറി​െൻറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം രണ്ടുപേരെയും ചാക്കുകൾ കൊണ്ടുവന്ന പെട്ടി വണ്ടിയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കേസെടുത്ത് ജാമ്യത്തിൽ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.