ചാലക്കുടി: കാതിക്കുടത്തെ നിറ്റ ജലാറ്റിന്‍ കമ്പനി നടത്തുന്ന പുഴ മലിനീകരണത്തിനെതിരെ ശക്തമായ നിലപാടുമായി കാടുകുറ്റി മണ്ഡലം കോണ്‍ഗ്രസ്. നിറ്റ ജലാറ്റിന്‍ പ്രശ്‌നത്തില്‍ സമീപകാലത്ത് സംസ്ഥാന സര്‍ക്കാറിെൻറ നിലപാടില്‍ വലിയ മാറ്റം വന്നിരുന്നു. സംസ്ഥാന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് അന്നമനടയില്‍ വന്ന് പ്രശ്‌നങ്ങള്‍ പഠിക്കുകയും ജനങ്ങളുമായി ചര്‍ച്ച ചെയ്യുകയും പുഴയില്‍ കമ്പനിയുടെ മാലിന്യപ്രശ്‌നം ഉണ്ടെന്നും പൈപ്പ് കടലിലേക്ക് നീട്ടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ നേരിട്ടുള്ള പ്രക്ഷോഭവുമായി ഒരു ചുവട് മുന്നോട്ട് െവച്ച് ജനങ്ങളുടെ പിന്തുണയാർജിക്കാനാണ് കോണ്‍ഗ്രസ് നീക്കം. നിറ്റ ജലാറ്റിൻ വിഷയത്തിൽ കോണ്‍ഗ്രസിനുള്ളില്‍ വൈരുദ്ധ്യം നിലനിന്നിരുന്നു. കോണ്‍ഗ്രസില്‍ വിഘടിച്ച് നിന്ന വിവിധ ഗ്രൂപ്പുകളെ ഏകീകരിക്കാനും കമ്പനിയുടെ പുഴ മലിനീകരണത്തിനെതിരെ അണി നിരത്താനുമാണ് കോണ്‍ഗ്രസിെൻറ പുതിയ നീക്കം. ഇതിെൻറ മുന്നോടിയായി കഴിഞ്ഞ ഒന്നാം തീയതി അതിെൻറ ഭാഗമായി മണ്ഡലം കോണ്‍ഗ്രസ് യോഗം ചേര്‍ന്ന് കമ്പനിയുടെ മലിനീകരണത്തിനെതിരെ നേരിട്ട് സമരം നടത്താന്‍ തീരുമാനമെടുക്കുകയായിരുന്നു. 75 ഓളം പേര്‍ പങ്കെടുത്ത യോഗത്തില്‍ നിറ്റ ജലാറ്റിന്‍ പ്രശ്‌നത്തില്‍ ഇനി കോണ്‍ഗ്രസിന് ഒരേ സ്വരമായിരിക്കണമെന്ന് തീരുമാനിച്ചു. കടലിലേക്ക് കമ്പനിയുടെ മാലിന്യം തള്ളിവിടാനുള്ള പൈപ്പ് നീട്ടുന്നത് ഉടന്‍ സമയബന്ധിതമായി തീര്‍ക്കണമെന്നും അല്ലാത്തപക്ഷം പണി തീരുന്നതുവരെ തൊഴിലാളികള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കി കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 16ന് വൈകീട്ട് 4.30ന് കാടുകുറ്റിയിലെ കോട്ടമുറി ജങ്ഷനില്‍ നടത്തുന്ന ജനജാഗ്രത സദസ്സ് ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ കാടുകുറ്റി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് എം.ഡി. വര്‍ഗീസ്, കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് തോമസ് ഐ.കണ്ണത്ത്, വി.കെ. മോഹനന്‍, കെ.കെ. കൃഷ്ണന്‍കുട്ടി, ലീന ഡേവിസ്, ബ്ലോക്ക് അംഗം വി.എ. പത്മനാഭന്‍, പ്രവാസി കോണ്‍ഗ്രസ് പ്രസിഡൻറ് ഷാഹുല്‍ പണിക്കവീട്ടില്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.