പഴമകൾ കണ്ട് കൗതുകത്തോടെ കുട്ടികൾ

കരൂപ്പടന്ന: പഴയ കാലത്ത് ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങളുടെയും കൃഷി ഉപകരണങ്ങളുടേയും പ്രദർശനം കരൂപ്പടന്ന ഗവ. എൽ.പി സ്കൂൾ കുട്ടികൾക്ക് കൗതുകമായി. ഇതോടൊപ്പം ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കൊണ്ട് വിദ്യാർഥികൾ ഉണ്ടാക്കിയ കരകൗശല വസ്തുക്കളും പ്രദർശിപ്പിച്ചു. പി.ടി.എ, എം.പി.ടി.എ എന്നിവയുടെ സഹകരണത്തോടെ നടത്തിയ പ്രദർശനം പ്രധാനാധ്യാപിക പി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അഹമ്മദ് ഫസലുള്ള അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡൻറ് സൗമ്യ ബിജു, ബീന, മുഹമ്മദ് ഫായിസ്, ഫൈഹ, നദ ഫർഹത്ത്, സബ്ന ഹക്കീം, ഷെറീന അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.