പിള്ളപ്പാറയില്‍ പുലിഭീതി

അതിരപ്പിള്ളി: പിള്ളപ്പാറയില്‍ പുലിയിറങ്ങിയതായി ആശങ്ക. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പുലിയെ പിടികൂടാന്‍ പ്രദേശത്ത് കൂട് സ്ഥാപിക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാരില്‍ ചിലര്‍ പ്രദേശത്ത് പുലി പോകുന്നതായി വിവരം അറിയിച്ചത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍നിന്ന് വനപാലകരെത്തി പരിസരത്ത് എവിടെയെങ്കിലും പുലി തങ്ങുന്നുണ്ടോയെന്ന് പരിശോധിച്ചു. പുലിയുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശമാണിത്. ഇതിന് സമീപത്താണ് ഏതാനും വര്‍ഷം മുമ്പ് പുള്ളിപ്പുലി കെണിയില്‍ കുടുങ്ങിയത്. രാത്രിയില്‍ കെണിയും വലിച്ച് പോയ പുലി മരത്തിന് മുകളില്‍ കയറിയപ്പോള്‍ അത് മുറുകി ചത്ത നിലയിലായിരുന്നു. പുലിക്കായി തെരച്ചില്‍ നടത്തിയതായും കണ്ടെത്തിയില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലിയുടെ കാല്‍പ്പാടുകള്‍ പരിസരത്ത് കാണാന്‍ കഴിഞ്ഞില്ല. മഴ പെയ്തതിനാല്‍ മാഞ്ഞുപോകാനും സാധ്യതയുണ്ട്. 72 മണിക്കൂറിനുള്ളില്‍ ഇവിടെ കൂട് സ്ഥാപിക്കുമെന്നും പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അശോക് രാജ് മാധ്യമത്തോട് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.