സാമൂഹിക പ്രവർത്തകനായി അറിയപ്പെടാനാണ് ആഗ്രഹം- ജ. കെമാൽ പാഷ

തൃശൂർ: ജഡ്ജിയോ നിയമജ്ഞനോ ആയിട്ടല്ല, സാമൂഹിക പ്രവർത്തകനായി അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ. സമൂഹത്തിലെ പുഴുക്കുത്തുകളെ കുറിച്ച് എവിടെയും ശബ്ദിക്കും. നികുതിപ്പണം ശമ്പളമായി പറ്റുന്ന നിങ്ങളുടെ ജോലിക്കാരനായിരുന്നു ഞാൻ ഇതുവരെ. ഇനിയും സാധാരണക്കാരനായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'എ‍​െൻറ തൂലിക' എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ രണ്ടാംവാർഷികോത്സവത്തിൽ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശമ്പളം ലഭിക്കുന്ന ഏതെങ്കിലും ജോലിയിൽ ഏർപ്പെടുകയാണെങ്കിൽ ആ ശമ്പളം 'എ‍​െൻറ തൂലിക'ക്ക് കൈമാറാൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേരള സർക്കാർ തന്നെ ഒരു ജോലിക്കും പരിഗണിക്കുകയില്ലെന്നും അതേക്കുറിച്ച് പരാതിയില്ലെന്നും കെമാൽ പാഷ തമാശ രൂപേണെ പറഞ്ഞു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഷികോത്സവത്തിൽ എം.എൻ. കാരശ്ശേരിയുടെ ചോദ്യോത്തരവേദിയും അരങ്ങേറി. 'ഇലഞ്ഞിമരം പൂക്കും വാക്കുകൾ' എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. അനിൽ വടക്കാഞ്ചേരി, സന്തോഷ് കീഴാറ്റൂർ, ഷാഹുൽ മലയിൽ, ബാലമുരളി, അനസ് കണ്ണൂർ, അനിൽ അനിലൻ, സുജിത് സുരേന്ദ്രൻ, ആമിന സഹീർ എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.