അഞ്ജുവിെൻറ ചികിത്സക്ക് കവിതകളാലപിച്ച് സഹപാഠികൾ

തൃശൂര്‍: തിരക്കേറിയ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാൻഡിൽ മൈക്കിലൂടെ ഒഴുകിയെത്തിയ പാട്ട് ആൾക്കൂട്ടത്തെ ആകർഷിച്ചു. കേട്ടവരെല്ലാം പരസ്പരം അന്വേഷിച്ചു എന്താ പരിപാടി..? അപ്പോഴാണ് അറിഞ്ഞത് വിദ്യാർഥി കൂട്ടത്തി​െൻറ കവിതാലാപന പരിപാടിയാണെന്ന്. വരുന്നവരും പോകുന്നവരും ഈ കവിസമ്മേളനത്തിന് കാതോര്‍ക്കുന്നുണ്ട്. കൈയില്‍ കരുതിയ കാശില്‍ നിന്നൊരുഭാഗം സംഘാടകരെ ഏല്‍പിച്ചാണ് മടക്കം. കുട്ടനെല്ലൂർ സി. അച്യുതമേനോന്‍ ഗവ.കോളജിലെ വിദ്യാർഥിയായിരുന്ന അയ്യന്തോള്‍ പുതൂര്‍ക്കര സ്വദേശി ഇലവനാൽ ചെരുവില്‍ രമേശി​െൻറ മകള്‍ അഞ്ജുവിന് (23) വൃക്ക മാറ്റിവെക്കാനുള്ള ചെലവ് തേടിയായിരുന്നു ഈ കവി സമ്മേളനം. അച്യുതമേനോന്‍ കോളജിന് പുറമെ, സ​െൻറ് തോമസ് കോളജ്, വിമല കോളജ്, സ​െൻറ് മേരീസ് കോളജ്, സ​െൻറ് അലോഷ്യസ് കോളജ് എന്നീ കലാലയങ്ങളിലെ എൻ.എസ്.എസ് യൂന ിറ്റുകളില്‍ നിന്നുള്ള സേവകരാണ് സംഘാടകര്‍. ഒരു വര്‍ഷമായി രോഗാവസ്ഥയിലാണ് അഞ്ജു. രോഗം മൂര്‍ച്ഛിച്ചതോടെ അടിയന്തരമായി വൃക്ക മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിർദേശിച്ചു. 20 ലക്ഷം രൂപയാണ് ഇതിനുള്ള ചെലവ്. അഞ്ജുവി​െൻറ പിതാവ് രമേശന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് നിര്‍ധന കുടുംബം കഴിഞ്ഞുപോരുന്നത്. മകളുടെ ചികിത്സ കൂടിയായതോടെ രമേശനും കുടുംബാംഗങ്ങളും തളര്‍ന്നു. ഇനിയെന്ത് എന്ന ചിന്തയില്‍ നാടൊട്ടുക്കും അലയുന്നതിനിടെയാണ് സഹപാഠിക്കുവേണ്ടി കൈകോര്‍ക്കാന്‍ കലാലയ കൂട്ടായ്മയൊരുങ്ങിയത്. അധ്യാപകരും അഞ്ജു ചികിത്സ സഹായ ജനകീയ സമിതിയുടെ കോഓഡിനേറ്ററായ സിസ്റ്റര്‍ മേരി പീറ്റർ, ചെയര്‍മാന്‍ ശരത്ത് എടക്കുന്നി, പ്രഫ.സാറാ ജോസഫ്, കെ. വേണു, ഡോ.ഭീം ജയരാജ്, സജീവന്‍ അന്തിക്കാട്, കെ.ജെ. പത്രോസുമെല്ലാം ഇവര്‍ക്കൊപ്പമുണ്ട്. രാവിലെ മുതൽ തുടങ്ങിയ കുട്ടികളുടെ കവിതാസഹായയജ്ഞത്തിൽ പങ്കു ചേരാൻ സംവിധായകൻ പ്രിയനന്ദനൻ, നന്ദകിഷോർ, സംഗീത സംവിധായകൻ ജോയ് ചെറുവത്തേരി, നാടക സംവിധായകൻ സഞ്ജയ് മാധവ് തുടങ്ങിയവരും എത്തി. ഇതോടൊപ്പം സഹായസമിതി നേതൃത്വത്തില്‍ അയ്യന്തോള്‍ കനറ ബാങ്ക് ശാഖയില്‍ അഞ്ജു മെഡിക്കല്‍ എയ്ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പേരില്‍ (A/c No: 6757101000502, IFSC Code: CNRB0000720) അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.