തൃശൂർ: ശ്രീനാരായണ സാഹിത്യ പരിഷത്ത് 19ാം സംസ്ഥാന സമ്മേളനം മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിഡൻറ് ഡോ.തോളൂര്‍ ശശിധരന്‍ അധ്യക്ഷത വഹിച്ചു. അവാർഡ്ദാന സമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച മാധ്യമപ്രവർത്തകൻ വി.എം. രാധാകൃഷ്ണന്‍, എസ്.എൻ.ജി.പി തൃശൂർ യൂനിയൻ സെക്രട്ടറി ഡി.രാജേന്ദ്രന്‍, പ്രഫ.പുന്നയ്ക്കല്‍ നാരായണന്‍, കൗൺസിലർ അജിത വിജയന്‍, ജുനൈദ് കൈപ്പാണി, കെ. തങ്കപ്പന്‍, ഡോ.തേവന്നൂര്‍ മണിരാജ് എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു. മേയർ അജിത ജയരാജൻ മുഖ്യാതിഥിയായിരുന്നു. സ്വാമി ധർമാനന്ദ പതാക ഉയർത്തി. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ എം.എല്‍.എ ടി.വി. ചന്ദ്രമോഹന്‍, അനൂഷ ബിജു, പ്രഫ.പി. സരളാഭായി, എടത്ര ജയന്‍, വസന്തൻ കിഴക്കൂടൻ, ടി.എ. രേണുക ദേവി, ഇ.എം. സോമനാഥൻ, കെ.ജി. നന്ദകുമാർ, സുഗത്, ജോസഫ് വട്ടോളി, വസന്തകുമാരി വേണുഗോപാൽ, പി.എസ്. സുകുമാരൻ, വി.വി. വിജയൻ, പി.ജി. ശിവബാബു തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.