ഹൃദയം കൊണ്ടാണ് വിദ്യാർഥികളെ സ്നേഹിക്കേണ്ടത്​- ജി. ഭഗവാൻ

തൃപ്രയാർ: ഹൃദയം കൊണ്ടാണ് വിദ്യാർഥികളെ സ്നേഹിക്കേണ്ടതെന്ന് പ്രശസ്ത അധ്യാപകൻ ജി. ഭഗവാൻ അഭിപ്രായപ്പെട്ടു. ജില്ല പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ സംഘടിപ്പിച്ച ആദരണീയം പരിപാടിയിൽ ഡോ. എസ്. രാധാകൃഷ്ണൻ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട് വെളിഗരം ഹൈസ്കൂളിലെ അധ്യാപകനായിരുന്ന ജി.ഭഗവാൻ സ്ഥലം മാറിപ്പോകാനൊരുങ്ങവേ കുട്ടികൾ കരച്ചിലോടെ പിടിച്ചുവലിച്ച് പിന്തിരിപ്പിച്ചത് വാർത്തപ്രാധാന്യം നേടിയിരുന്നു. അദ്ദേഹമാണ് തൃപ്രയാറി​െൻറ പുരസ്കാരം സ്വീകരിക്കാനെത്തിയത്. അധ്യാപനത്തെ ജോലിയായി കാണരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിത സാഹചര്യങ്ങളിൽ നിന്നുമാണ് ഞാൻ അധ്യാപനത്തിലേക്ക് വന്നത്. ഡോ.എ.പി.ജെ. അബ്ദുൽ കലാമാണ് ത​െൻറ വഴികാട്ടി. വിദ്യാർഥികൾ കഠിനാധ്വാനം ചെയ്യണം. വിജയത്തിലേക്ക് മറ്റ് കുറുക്കുവഴികൾ ഇല്ല. നിങ്ങളാണ് രാജ്യത്തി​െൻറ സ്വപ്നങ്ങൾ യാഥാർഥ്യമാക്കേണ്ടവരെന്നും വിദ്യാർഥികളോട് ആഹ്വാനം ചെയ്തു . ആദരസമ്മേളനം മണപ്പുറം ഗ്രൂപ് ചെയർമാൻ വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി, വലപ്പാട് പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ്, സംസ്ഥാന മോട്ടോർ വാഹന ക്ഷേമനിധി ബോർഡ് അംഗം ആറ്റുപറമ്പത്ത് നൗഷാദ്, കയ്പമംഗലം പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷ് ബാബു, നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.വിനു ,വലപ്പാട് ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് പാനാട്ടിൽ, വി.എ. ഫിറോസ്, മിഥുൻ മോഹൻ ,ഹിലാൽ കുറുപ്പത്ത്, എ.എസ്. ശ്രീജിൽ , യദുകൃഷ്ണൻ അന്തിക്കാട്, സി.ബി. ശ്രീലക്ഷ്മി, യു.ആർ. രാഗേഷ് എന്നിവർ സംസാരിച്ചു. എസ്.ഐ ഇ.ആർ.ബൈജു, ശ്രീലങ്കയിൽ ലോക ചാമ്പ്യൻഷിപ്പിൽ യോഗയിൽ പങ്കെടുത്ത് രണ്ടാംസ്ഥാനം നേടിയ പ്രിയങ്ക അഖിൽ യോഗ മാസ്റ്റർ ജമാൽ തളിക്കുളം , നാട്ടിക സ്പോർട്സ് അക്കാദമി എന്നിവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു . ഉന്നത വിജയം കരസ്ഥമാക്കിയ െചന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ, കാർമൽ സ്കൂൾ വലപ്പാട് ,ഭാരത് വിദ്യാമന്ദിർ , ലെമർ പബ്ലിക് സ്കൂൾ നാട്ടിക എന്നിവർക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഡിവിഷനിൽ നടപ്പാക്കുന്ന തണൽപദ്ധതി പ്രകാരം വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.