മാധ്യമങ്ങൾ ഗൗരവ ചിന്ത ഇല്ലാതാക്കുന്നു-മന്ത്രി സി. രവീന്ദ്രനാഥ്​

തൃശൂർ: എന്തും ലളിതവത്കരിച്ച് ഗൗരവമായ ചിന്തകൾ ഇല്ലാതാക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും അത് മാധ്യമങ്ങളുടെ രാഷ്ട്രീയമാണെന്നും മന്ത്രി സി. രവീന്ദ്രനാഥ് പ്രസ്താവിച്ചു. അതുവഴി ജനങ്ങളെ യാഥാർഥ്യങ്ങൾ മനസ്സിലാക്കിക്കാതെ കൊണ്ടുേപാകുകയാണ്. എല്ലാം ലളിതവത്കരിച്ചാൽ മാനവികതയും മൂല്യങ്ങളും നഷ്ടപ്പെടും-മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന ലൈബ്രറി കൗൺസിലി​െൻറയും വിദ്യാഭ്യാസ വകുപ്പി​െൻറയും ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തി​െൻറ സംസ്ഥാന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി വി.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കും എഴുത്തുകാർക്കും ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് മുരളി പെരുനെല്ലി എം.എൽ.എ പുരസ്കാരം നൽകി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൻ ലാലി ജെയിംസ്, സുനിൽ ലാലൂർ, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ.ആർ. മല്ലിക എന്നിവർ സംസാരിച്ചു. ജില്ല കലക്ടർ ടി.വി. അനുപമ സ്വാഗതവും ഡോ. രതീഷ് കാളിയാടൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.