മത്സ്യകൃഷിയിലെ വിജയം; യുവാവിനെ തേടി സംസ്ഥാന സർക്കാർ പുരസ്കാരം

മാള: ഓരു മത്സ്യ കൃഷിയിൽ വിജയം കൊയ്ത യുവാവിനെ തേടി സംസ്ഥാന സർക്കാറി​െൻറ അംഗീകാരം. മാള പള്ളിപ്പുറം ചക്കാലക്കൽ ജോണിയുടെ മകൻ ലൈജുവിനാണ് പുരസ്കാരം ലഭിച്ചത്. പൊയ്യ പഞ്ചായത്തിൽ എേട്ടക്കർ സ്ഥലത്ത് രണ്ട് പതിറ്റാണ്ടോളമായി ഓരുജല മത്സ്യകൃഷിയിൽ സജീവമാണ് ലൈജു. സംസ്ഥാന ഫിഷറീസ് വകുപ്പ് വഴി ലഭിച്ച 7500 മത്സ്യക്കുഞ്ഞുങ്ങളെയാണ് ഏറ്റവുമൊടുവിൽ ഇവിടെ നിക്ഷേപിച്ചത്. വിളവെടുപ്പിൽ അഞ്ച് ലക്ഷം രൂപയുടെ ലാഭമുണ്ടായതായി ലൈജു അവകാശപ്പെടുന്നു. സോളാർ വഴിയാണ് കൃഷിക്കാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. പ്രതീക്ഷിച്ച വരുമാനം തുടക്കത്തിൽ ലഭിച്ചില്ലെങ്കിലും പിന്മാറാൻ യുവാവ് ഒരുക്കമായില്ല. അധികകാലം കാത്തിരിക്കാതെ തന്നെ മീൻകൃഷിയിൽനിന്ന് നല്ല വരുമാനം ലഭിച്ചു തുടങ്ങി. ചെമ്മീൻ, പൂമീൻ, കട്ല, കരിമീൻ തുടങ്ങി വിവിധയിനം മീനുകൾ കൃഷി ചെയ്യുന്നുണ്ട്. പിതാവ് ജോണി, സഹോദരൻ ലിജോയും ലൈജുവിനൊപ്പം സഹായത്തിനുണ്ട്. 10ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വകുപ്പ് മന്ത്രിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.