മത്സ്യവ്യാപാര കേന്ദ്രങ്ങളിൽ

കുന്നംകുളം: മത്സ്യ മൊത്ത വ്യാപാരകേന്ദ്രങ്ങളിൽ രാത്രിയിൽ ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ പരിശോധന. മീനുകളുടെ സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനക്കയച്ചു. ഭക്ഷ്യ സുരക്ഷ കമീഷണറുടെ നിർദേശപ്രകാരമാണ് കുന്നംകുളം മത്സ്യമാർക്കറ്റിൽ ഉദ്യോഗസ്ഥർ ശനിയാഴ്ച പുലർച്ചെ പരിശോധന നടത്തിയത്. സ്ട്രിപ്പ് ഉപയോഗിച്ച് ഫോർമാലിനും അമോണിയയും അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. തമിഴ്നാട്ടിൽനിന്നും കൊല്ലം, കൊച്ചി, ചാവക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നുമാണ് മത്സ്യം എത്തുന്നത്. കാക്കനാട്ട് ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ കീഴിലുള്ള റീജനൽ അനലറ്റിക്കൽ ലാബോറട്ടറിയിലേക്കും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്കുമാണ് മീനി​െൻറ സാമ്പിൾ പരിശോധനക്കയച്ചത്. ഐസ് നിർമാണ യൂനിറ്റുകളും പരിശോധിച്ചു. ജില്ലാ ഫുഡ്സേഫ്റ്റി അസി. കമീഷണർ ജി.ജയശ്രീ, ഓഫിസർമാരായ പി.യു. ഉദയശങ്കർ, വി.കെ. പ്രദീപ്കുമാർ, കെ.കെ. അനിലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിരന്തര പരിശോധനയുടെ ഭാഗമായി രാസവസ്തുക്കളുടെ ഉപയോഗം കുറയുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.