തൃശൂർ: ജില്ല പി.ടി.എയുടെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. മികച്ച പി.ടി.എക്കുള്ള അവാർഡ് മന്ത്രി വി.എസ്. സുനിൽകുമാർ സമ്മാനിച്ചു. മികച്ച മാതൃക അധ്യാപകനുള്ള അവാർഡ് സി.എൻ. ജയദേവൻ എം.പിയും, മികച്ച പി.ടി.എ പ്രസിഡൻറിനുള്ള അവാർഡ് ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണനും വിതരണം ചെയ്തു. ഗ്രീൻ സ്കൂൾ അവാർഡ് ഡെപ്യൂട്ടി ഡയറക്ടർ എൻ.ആർ. മല്ലികയും മികച്ച എൽ.പി, യു.പി സ്കൂളുകൾക്കുള്ള അവാർഡ് ഈസ്റ്റ് എ.ഇ.ഒ എൻ.ആർ. ജയശ്രീയും നൂറുശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള പുരസ്കാരവും എൽ.എസ്.എസ്, യു.എസ്.എസ് നേടിയ സ്കൂളുകൾക്കുള്ള പുരസ്കാര വിതരണം ഫാ.ദേവസി പന്തല്ലൂക്കാരനും നിർവഹിച്ചു. ജില്ല പ്രസിഡൻറ് ജോൺ ജെ. ഒല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എൽ. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ എം. അരവിന്ദാക്ഷൻ, ട്രഷറർ രാജ്കുമാർ മധു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.